Story Dated: Wednesday, April 1, 2015 07:52
ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് വിവാദ ഉടമ്പടിയുമായി ബന്ധപ്പെട്ട കേസില്‍ ഡിഎംകെ നേതാക്കളായ മാരന്‍ സഹോദരന്മാരുടെ സ്വത്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ട്രേറ്റ് കണ്ടുകെട്ടി. ദയാനിധിമാരന്റെയും കലാനിധി മാരന്റെയും 740 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കഴിഞ്ഞ ആഗസ്‌റ്റില്‍ മാരനെതിരേയും മറ്റ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 100 കോടിയോളം വരുന്ന ഫിക്‌സഡ് ഡെപ്പോസിറ്റ് ഉള്‍പ്പെടെയുള്ള സ്വത്താണ് കണ്ടുകെട്ടിയത്.
കേന്ദ്രമന്ത്രിയായിരിക്കെ എയര്‍സെല്‍, മാക്‌സിസ് കമ്പനികള്‍ക്കായി പണത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ചെന്നൈ അടിസ്‌ഥാനമായുള്ള ടെലികോം പ്രമോട്ടര്‍ സി ശിവശങ്കരനെ എയര്‍സെല്ലിന്റെയും മറ്റ് രണ്ടു സ്‌ഥാപനങ്ങളുടെയും ഓഹരി മലേഷ്യന്‍ കമ്പനിയായ മാക്‌സിസ് ഗ്രൂപ്പിന് വില്‍പ്പന നടത്താന നിര്‍ബന്ധിക്കുകയും സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്‌തെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്. മാരന്റെ സഹായത്തോടെ എയര്‍സെല്‍ ഏറ്റെടുത്ത മാക്‌സിസിന് ആറു മാസത്തിനുള്ളില്‍ ലൈസന്‍സ് സംഘടിപ്പിച്ചു നല്‍കാന്‍ വഴിവിട്ടു ഇടപെട്ടെന്നും ആരോപിക്കുന്നു.
ദയാനിധി മാരന് പുറമേ കലാനിധി മാരന്‍, ടി അനന്ത കൃഷ്‌ണന്‍, മലേഷ്യന്‍ പൗരനായ റാല്‍ഫ് മാര്‍ഷല്‍, സണ്‍ ഡയറക്‌ട് പ്രൈവറ്റ് ലിമിറ്റഡ്, മാക്‌സിസ് കമ്യൂണിക്കേഷന്‍, സൗത്ത്‌ഏഷ്യ എന്റര്‍ടെയ്‌ന്‍മെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡ്, അസ്‌ട്രോ ഓള്‍ ഏഷ്യാ നെറ്റ്‌വര്‍ക്ക് പിഎല്‍സി എന്നിവര്‍ക്കെതിരേയും ആരോപണമുണ്ട്. ഗുരുതരമായ ക്രിമിനല്‍ ഗൂഡാലോചനയാണ് ചുമത്തിയിരിക്കുന്നത്.
from kerala news edited
via IFTTT