Story Dated: Wednesday, April 1, 2015 07:54
തിരുവനന്തപുരം: അരുവിക്കരയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കെ.പി.സി.സിക്ക് കത്തുനല്‍കി. രാജ്യസഭയില്‍ യുവനേതാക്കളെ പരിഗണിക്കാത്തതിലുള്ള അമര്‍ഷവും യൂത്ത് കോണ്‍ഗ്രസ് കത്തില്‍ പ്രകടിപ്പിച്ചതായാണ് സൂചന.
യൂത്ത് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഡീന്‍ കുര്യാക്കോസാണ് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് കത്ത് നല്‍കിയത്. വിവാദമില്ലാതെ സ്‌ഥാനാര്‍ത്ഥി നിര്‍ണയം നടത്തണമെന്നും അര്‍ഹരായ യുവ നേതാക്കളെ സ്‌ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് കത്തില്‍ ആവശ്യപ്പെടുന്നു.
from kerala news edited
via IFTTT