121

Powered By Blogger

Wednesday, 1 April 2015

ഗ്രാമീണ മേഖല ബി.എസ്‌.എന്‍.എല്‍. ഉപേക്ഷിക്കുന്നു











Story Dated: Wednesday, April 1, 2015 02:14


കല്‍പ്പറ്റ: ഗ്രാമീണ മേഖലകളിലെ 75 ശതമാനം ഉപഭോക്‌താക്കളും കേന്ദ്രസര്‍ക്കാറിന്‌ കീഴിലുള്ള ബി.എസ്‌.എന്‍.എല്‍. സേവനങ്ങള്‍ ഉപേക്ഷിക്കുന്നു. ഇന്റര്‍നെറ്റ്‌ ബ്രോഡ്‌ബ്രാന്റ്‌ സേവനത്തിനായി ബി.എസ്‌.എന്‍.എലിനെ ആശ്രയിച്ചിരുന്നവവരാണ്‌ സ്വകാര്യ നെറ്റുവര്‍ക്കുകളിലേക്ക്‌ മാറുന്നത്‌. സ്വകാര്യ ഏജന്‍സികളുടെ കേബിള്‍നെറ്റ്‌വര്‍ക്കുകള്‍ നല്‍കുന്ന ബ്രോഡ്‌ബ്രാന്റ്‌ കണക്ഷനെടുക്കുന്നതോടെ ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗ്രാമീണ മേഖലകളില്‍ സര്‍ക്കാര്‍ ഫോണ്‍ സര്‍വ്വീസ്‌ ഓര്‍മ്മയാവും. ഇപ്പോള്‍ തന്നെ പഞ്ചായത്ത്‌ ഓഫിസുകളില്‍ പോലും ബി.എസ്‌.എന്‍.എല്‍. ഇന്റര്‍നെറ്റ്‌ സര്‍വ്വീസുകള്‍ ഒഴിവാക്കി സ്വകാര്യ കമ്പനികളുടെ ബ്രോഡ്‌ബ്രാന്റ്‌ ഇന്റര്‍നെറ്റ്‌ പാക്കേജാണ്‌ ഉപയോഗിക്കുന്നത്‌.


കഴിഞ്ഞദിവസം തൊണ്ടര്‍നാടില്‍ ബി.എസ്‌.എല്‍.എല്‍. സര്‍വ്വീസുകള്‍ രണ്ടു ദിവസം തകരാര്‍ വന്നതോടെ കോറോത്തെ കനറാ ബാങ്കുള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം ഒന്നര ദിവസത്തോളം തടസ്സപ്പെടുകയുണ്ടായി.

ഗ്രാമീണ മേഖലയിലുള്ള ടെലിഫോണ്‍ എക്‌സ്ചേഞ്ചുകളില്‍ പുതിയ ഉപകരണങ്ങളെത്തിക്കുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്ുയന്നത്‌ നിര്‍ത്തിയതോടെയാണ്‌ ബി.എസ്‌.എന്‍.എലിന്റെ തകര്‍ച്ച തുടങ്ങിയത്‌.


പകരം സ്വകാര്യ കുത്തക കമ്പനികള്‍ 3-ജി ഉള്‍പ്പടെയുള്ള മികച്ച സൗകര്യങ്ങള്‍ ഗുണഭോക്‌താക്കള്‍ക്ക്‌ നല്‍കുകയും ചെയ്‌തു തുടങ്ങി. ലാന്‍ഡ്‌ ലൈന്‍ ഫോണുകള്‍ ബി.എസ്‌.എന്‍.എല്‍. മാത്രം നല്‍കിയിരുന്ന കാലത്ത്‌ മാസങ്ങളോളം കാത്തിരുന്നും ഉയര്‍ന്ന സംഖ്യ കെട്ടിവെച്ചും കണക്ഷനെടുത്തവര്‍ ഒറ്റ ദിവസം കൊണ്ട്‌ സ്വകാര്യ മൊബൈല്‍ ഫോണ്‍ സര്‍വ്വീസുകളിലേക്ക്‌ മാറുകയായിരുന്നു. ബ്രോഡ്‌ബ്രാന്റില്‍ കുത്തകയായിരുന്നതിനാലാണ്‌ പലരു ബി.എസ്‌.എന്‍.എല്‍. കണക്ഷന്‍ പൂര്‍ണമായും ഒഴിവാക്കാന്‍ മടികാണിച്ചത്‌.


ഇപ്പോള്‍ ഒട്ടുമിക്ക ഭാഗങ്ങളിലും സ്വകാര്യ കേബിള്‍നെറ്റ്‌ വര്‍ക്ക്‌ വഴിയുള്ള ബ്രോഡ്‌ബ്രാന്റ്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ലഭ്യമാണ്‌. ഇതോടെയാണ്‌ അവശേഷിക്കുന്ന കണക്ഷനുകളും ഗുണഭോക്‌താക്കള്‍ ഒഴിവാക്കി തുടങ്ങിയത്‌. നേരത്തെ രണ്ടായിരത്തോളം കണക്ഷനുണ്ടായിരുന്ന വെള്ളമുണ്ടയില്‍ ഇപ്പോള്‍ 200 കണക്ഷനാണ്‌ അവശേഷിക്കുന്നത്‌. ഇതാവട്ടെ ഭൂരിഭാഗവും പ്രവര്‍ത്തന രഹിതവും. ഇതുതന്നെയാണ്‌ ജില്ലയിലെ ഒട്ടുമിക്ക എക്‌സ്ചേഞ്ചുകളുടെയും അവസ്‌ഥ.










from kerala news edited

via IFTTT