121

Powered By Blogger

Wednesday, 1 April 2015

ശേഖരന്റെ ഇരയായി ഉടമ ഒഴാക്കല്‍ ബാബുവും











Story Dated: Thursday, April 2, 2015 01:14


ഈരാറ്റുപേട്ട: നിരവധി പേരെ കൊലപ്പെടുത്തിയ കൊമ്പന്‍ കീച്ചന്‍ എന്നുവിളിക്കുന്ന ശേഖരന്റെ ഇരയായി ഉടമ ഒഴാക്കല്‍ ബാബുവും. 15 വര്‍ഷമായി ബാബുവിനൊപ്പമുള്ള ശേഖരന്‍ തടി പിടിക്കുന്നതില്‍ കേമനായിരുന്നു. എന്നാല്‍ സ്വഭാവം മാറാനും ക്ഷണനേരം മതി. എത്ര ഇടഞ്ഞുനിന്നാലും ഉടമ ബാബുവിനെ അനുസരിക്കുമായിരുന്നു. പ്രശ്‌നം സൃഷ്‌ടിക്കുമ്പോള്‍ ബാബു എത്തി പഴം നല്‍കി ശാന്തനാക്കിയിരുന്നു. എന്നാല്‍ ഇന്നലെ പതിവ്‌ തെറ്റിയത്‌ ബാബുവിന്റെ അന്ത്യത്തില്‍ കലാശിച്ചു.


ഒറ്റയിട്ടി സ്വദേശി ജോയിയെ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നാലെ 2006-ല്‍ പയ്യാനിത്തോട്ടം സ്വദേശി വിജയനെന്ന വഴിയാത്രക്കാരനെയും കൊലപ്പെടുത്തിയിരുന്നു. രോഷാകുലരായ നാട്ടുകാര്‍ വിജയന്റെ മൃതദേഹവുമായി ഉടമ ബാബുവിന്റെ വീട്ടിലെത്തിയത്‌ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചിരുന്നു. തുടര്‍ന്ന്‌ ആക്രമണകാരിയായ ശേഖരന്‍ എന്ന ആനയെ മീനച്ചില്‍ താലൂക്കില്‍ പ്രവേശിക്കുന്നതില്‍നിന്ന്‌ വിലക്കി ആര്‍.ഡി.ഒ. ഉത്തരവിട്ടിരുന്നു.


ഇന്നലെ ദുരന്തമുണ്ടായ തീക്കോയി മുപ്പതേക്കര്‍ പ്രദേശത്തേക്ക്‌ സമീപ പ്രദേശങ്ങളില്‍നിന്നായി വന്‍ ജനക്കൂട്ടം വാഹനങ്ങളിലും മറ്റുമെത്തിയത്‌ പോലീസിനും ഫയര്‍ഫോഴ്‌സിനും എലിഫന്റ്‌ സ്‌ക്വാഡിനും തലവേദന സൃഷ്‌ടിച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ്‌ ആനയെ കാണാന്‍ തടിച്ചുകൂടിയത്‌. പാലാ ഡിവൈ.എസ്‌.പി: ഡി.എസ്‌. സുനീഷ്‌ബാബു, ഈരാറ്റുപേട്ട എസ്‌.ഐ: സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചു.










from kerala news edited

via IFTTT