Story Dated: Thursday, April 2, 2015 01:09
രാമങ്കരി: കുട്ടനാടന്‍ മേഖലയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകം. രാമങ്കരി, വെളിയനാട്, എന്നീ പ്രദേശങ്ങളിലാണ് യുവാക്കളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും വലയില്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. തിരുവല്ല, ആലപ്പുഴ സക്കറിയാബസാര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ഇവിടേക്ക് കഞ്ചാവ് എത്തുന്നതെന്നാണ് സൂചന. ഇതിന് പ്രത്യേക ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതേക്കുറിച്ച് നാട്ടുകാര്‍ പോലീസിനെ അറിയിച്ചെങ്കിലും ഇങ്ങനെയൊരു സംഭവമില്ലെന്നു പറഞ്ഞ് അന്വേഷണം നടത്താന്‍പോലും പോലീസ് തയാറാകുന്നില്ല. രാമങ്കരി സ്വദേശിയായ യുവാവ് തിരുവല്ലയില്‍ നിന്ന് ചെറിയ പൊതികളിലായി കഞ്ചാവ് ഇവിടെയെത്തിച്ച് വിതരണം ചെയ്യുന്നതായി പരാതിയുണ്ട്. കഞ്ചാവ് വിതരണത്തിനായി ഗുണ്ടാസംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കഞ്ചാവ് ഉപയോഗിച്ച യുവാക്കള്‍ ബൈക്ക് അപകടത്തില്‍പ്പെട്ട സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്.
തിരുവല്ലയില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് ഇരട്ടിവിലയ്‌ക്കാണ് വില്‍പ്പന നടത്തുന്നത്. പകല്‍ ബൈക്കുകളിലെത്തുന്ന വില്‍പ്പന സംഘങ്ങള്‍ എ.സി റോഡരുകില്‍ കനാലില്‍ ചൂണ്ടയിടാനെന്ന വ്യാജേനയെത്തി കഞ്ചാവ് കൈമാറുകയാണ് പതിവ്. പുളിങ്കുന്ന് എന്‍ജിനീയറിംഗ് കോളജ് അടക്കമുള്ള പ്രദേശങ്ങളില്‍ മയക്കുമരുന്നുപയോഗവും വ്യാപകമാണ്. വടക്കേ ഇന്ത്യയില്‍ നിന്ന് മയക്കുമരുന്ന് ചങ്ങനാശേരിയിലെത്തിച്ച് അവിടെ നിന്ന് പ്രദേശങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്നതില്‍ ചില വിദ്യാര്‍ഥികളും കണ്ണികളാകുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.
from kerala news edited
via IFTTT