121

Powered By Blogger

Wednesday, 1 April 2015

പുതിയടവന്‍ അമ്പാടി ഇനി സ്‌ഥാനികന്‍











Story Dated: Thursday, April 2, 2015 01:09


തൃക്കരിപ്പൂര്‍: കൊയോങ്കര ശ്രീ പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിലെ അസുരകാലാന്‍ ദൈവത്തിന്റെആചാരസ്‌ഥാനികനായി എടാട്ടുമ്മലിലെ പുതിയടവന്‍ അമ്പാടി (72) ആചാരം കൊണ്ടു. പുതിയടവന്‍ തറവാട്ടിലെ അച്‌ഛനായിരുന്ന നാരായണന്‍ കാരണവരുടെ നിര്യാണത്തെത്തുടര്‍ന്നാണ്‌ അമ്പാടി നിയോഗിക്കപ്പെട്ടത്‌. നീലേശ്വരം മുട്ടത്ത്‌ തറവാട്ടില്‍ നിന്ന്‌ ആചാരപ്പുടവ കൈപ്പറ്റി കൊയോങ്കര പുതിയടവന്‍ തറവാട്ടിലെ പ്രാര്‍ത്ഥനക്ക്‌ ശേഷം പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിലെത്തി ദേവിയെ തൊഴുതു വണങ്ങി.


തുടര്‍ന്ന്‌ മുതിര്‍ന്ന സമുദായ അംഗങ്ങളുടെയും ആചാരസ്‌ഥാനികരുടെയും ബന്ധുമിത്രാതികളുടെയും അനുഗ്രഹം വാങ്ങി പയ്യക്കാല്‍ ഭഗവതി ക്ഷേത്രം സ്‌ഥാനികര്‍, സമുദായക്കാര്‍, വാല്യക്കാര്‍ കുറുവാപ്പള്ളി അറ സ്‌ഥാനികര്‍ തുടങ്ങിയവരുടെ അകമ്പടിയോടെ ദേശാധിപനായ ഉദിനൂര്‍ ശ്രീക്ഷേത്രപാലകന്റെ തിരുനടയിലെത്തി. ആചാരപ്പണം കൈമാറി 101 കുറവും തീര്‍ത്ത ശേഷം മടിയന്‍ നായരച്ചന്‍ പുതിയടവന്‍ അമ്പാടി കാരണവര്‍ എന്ന്‌ മൂന്നു തവണ പേര്‌ ചൊല്ലി വിളിച്ചതോടെ ആചാരം കൊള്ളല്‍ ചടങ്ങ്‌ പൂര്‍ത്തിയായി.










from kerala news edited

via IFTTT