Story Dated: Thursday, April 2, 2015 01:10
പത്തനംതിട്ട: വിദ്യാര്‍ഥികളുടെ പരീക്ഷാഭാരം ഒഴിഞ്ഞതോടെ ഗ്രാന്‍ഡ് സര്‍ക്കസ് കാണാന്‍ കൂടുംബങ്ങളുടെ പ്രവാഹം തുടങ്ങി. പൃഥ്വിരാജ് ചിത്രമായ സപ്‌തമ ശ്രീ തസ്‌കരയില്‍ കള്ളന്‍മാര്‍ക്ക് സഹായിയായി എത്തുന്ന സര്‍ക്കസുകാരിയായി വേഷമിട്ട ഭാഗി എന്ന മംഗോളിയന്‍ സുന്ദരി ബാറ്റ്‌സെറ്റ് സെഗ് ആണ് സര്‍ക്കസിലെ പ്രധാന ആകര്‍ഷണ കേന്ദ്രം. അസാമാന്യമായ മെയ്‌വഴക്കവും ശരീരസൗന്ദര്യവുമുള്ള ഭാഗിക്ക് ആരാധകര്‍ ഏറെയാണ്. ക്ലാസിക് ബോണ്‍ലെസ് എന്ന ഐറ്റത്തിലാണ് ഭാഗി മികവു പ്രടിപ്പിക്കുന്നത്. സ്‌കൈബാലന്‍സ്, റിങ് ഡാന്‍സ്, ഡബിള്‍ സാരിയത്ത് എന്നീ ഇനങ്ങളാണ് ഭാഗി അവതരിപ്പിക്കുന്നത്.
മംഗോളിയന്‍ സര്‍ക്കസ് ക്ലബിലെ അംഗമായ ഭാഗി സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ നിന്നാണ് സര്‍ക്കസ് റിംഗിലെത്തിയത്. അമ്മ അവിടുത്തെ ക്ലബില്‍ ജിംനാസ്‌റ്റര്‍ ആണ്. സഹോദരി പോലീസിലും. പട്ടാമ്പിയില്‍ സര്‍ക്കസ് നടക്കുമ്പോഴാണ് അനില്‍ രാധാകൃഷ്‌ണന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. കഥാപാത്രത്തിനു ചേരുന്ന മുഖമുള്ള ഒരു സര്‍ക്കസ് കലാകാരിയെ തേടിയുള്ള അന്വേഷണം ഗ്രാന്റ് സര്‍ക്കസിന്റെ കൂടാരത്തിലാണ് സംവിധായകനെ എത്തിച്ചത്. പല നാടുകളില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കേരളവും കര്‍ണാടകവും ഭാഗിയെ ഏറെ കൊതിപ്പിച്ചു. കണ്ണൂര്‍ കോടിയേരി സ്വദേശിയായ ചന്ദ്രന്റെ ഉടമസ്‌ഥതയിലുള്ളതാണ് ഗ്രാന്‍ഡ് സര്‍ക്കസ്. ആറുവരെയാണ് ഇവിടെ പ്രദര്‍ശനം.
from kerala news edited
via IFTTT