121

Powered By Blogger

Wednesday, 1 April 2015

അടുക്കള മാലിന്യം ജൈവവളമാക്കി റസിഡന്റ്‌സ് അസോസിയേഷന്‍ മാതൃകയാവുന്നു











Story Dated: Thursday, April 2, 2015 01:10


ബാലുശ്ശേരി: അടുക്കള മാലിന്യം പച്ചക്കറിക്കു ഉപയോഗിക്കുന്ന ജൈവവളമായി മാറ്റാന്‍ ഉതകുന്ന പൈപ്പ്‌ കമ്പോസ്‌റ്റ് കിറ്റുകള്‍ ഓരോ വീട്ടിലും സ്‌ഥാപിച്ച്‌ റസിഡന്റ്‌സ് അസോസിയേഷന്‍ മാതൃകയാവുന്നു. ബാലുശ്ശേരി വട്ടോളി ബസാറിലെ കാരുണ്യ റസിഡന്റസ്‌ അസോസിയേഷനാണു ഓരോ വീട്ടിലും രണ്ടുവീതം പൈപ്പ്‌ കമ്പോസ്‌റ്റ് കിറ്റുകള്‍ സ്‌ഥാപിച്ച്‌ മാതൃകയാവുന്നത്‌്. പ്‌ളാസ്‌റ്റിക്‌ കവറുകളുടെ ഉപണ്‍യാഗം കുറയ്‌ക്കുന്നതിനു വീട്ടുകാര്‍ക്ക്‌ തുണി സഞ്ചി നല്‍കുന്ന പദ്ധതിക്കും അസോസിയേഷന്‍ തുടക്കം കുറിച്ചിട്ടുണ്ട്‌.55 വീടുകളാണു അസോസിയേഷനില്‍ അംഗങ്ങള്‍.


കമ്പോസ്‌റ്റ് കിറ്റ്‌ വിതരണം പനങ്ങാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌് ഇസ്‌മയില്‍ കുറുമ്പൊയില്‍ ഉദ്‌ഘാടനം ചെയ്‌തു.തുണിസഞ്ചി വിതരണം ഗ്രാമപഞ്ചായത്ത്‌ അംഗം എന്‍.കെ.അബു നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ്‌ സി.കെ.ബഷീര്‍ അധ്യക്ഷത വഹിച്ചു.


മനോരഞ്‌്ജന്‍ ആര്‍ട്‌സ് ക്ലബ്ബ്‌ പ്രസിഡന്റ്‌ സി.കെ.മൊയ്‌്തീന്‍കോയ,യുണിറ്റി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ എന്‍്‌.സലീം,സൗഹൃദം റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.പത്മനാഭന്‍ പ്രസംഗിച്ചു. സെക്രട്ടറി പി.കെ.മോഹനന്‍ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ ധന്യാ പത്മനാഭന്‍ നന്ദിയും പറഞ്ഞു.










from kerala news edited

via IFTTT