Story Dated: Thursday, April 2, 2015 01:09
കുട്ടനാട്: 150 രൂപ ധനസഹായത്തിനായി ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. ആധാര്‍ എന്‍റോളിംഗ് നടത്തിയ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്‍സന്റീവായി നല്‍കുന്ന 150 രൂപ കൈപ്പറ്റാനാണ് പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു.
കാര്‍ഡുടമ നേരിട്ട് എത്തേണ്ടതുകൊണ്ട് കുടുംബ നാഥനോ നാഥയോ തൊഴിലുപേക്ഷിച്ച് വരേണ്ട സ്‌ഥിതിയാണ്. ഇങ്ങനെയെത്തുന്നവരില്‍ പലരുടേയും പേരുകള്‍ ലിസ്‌റ്റിലില്ലാത്തതിനാല്‍ നിരാശരായി മടങ്ങേണ്ട സ്‌ഥിതിയാണ്. തുക വിതരണം നടത്തുന്നതിന് മാനദണ്ഡമായി സ്വീകരിച്ചിട്ടുളള 2009ല്‍ പ്രസിദ്ധീകരിച്ച ബി.പി.എല്‍ ലിസ്‌റ്റില്‍ നിലവിലെ പല ബി.പി.എല്‍ കാര്‍ഡുടമകളും ഒഴിവാക്കപ്പെട്ടതാണ്.
എന്നാല്‍ അര്‍ഹതയില്ലാത്തവരും കടന്നുകൂടിയിട്ടുള്ള ബി.പി.എല്‍ ലിസ്‌റ്റിനെ സംബന്ധിച്ച് പരാതിയുമുയര്‍ന്നിരുന്നു. ഭൂരിഭാഗം പഞ്ചായത്തിലും ലിസ്‌റ്റില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെ എണ്ണം അനുസരിച്ച് തുക അനുവദിച്ചിട്ടുമില്ല. പുളിങ്കുന്ന് പഞ്ചായത്തില്‍ 2948 കുടുംബങ്ങളാണുള്ളത്. എന്നാല്‍ അനുവദിച്ചതാകട്ടെ 2028 കുടുംബങ്ങള്‍ക്ക് മാത്രം. ചമ്പക്കുളത്ത് 1790ല്‍ 1235 കുടുംബങ്ങള്‍ക്കും.
from kerala news edited
via IFTTT