121

Powered By Blogger

Wednesday, 1 April 2015

അനധികൃതമായി നടത്തിയ ക്ലിനിക്കുകള്‍ അടപ്പിച്ചു











Story Dated: Thursday, April 2, 2015 01:10


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി അനധികൃതമായി നടത്തിവന്ന നാല്‌ പാരമ്പര്യ രോഗ ക്ലിനിക്കുകള്‍ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ നടത്തിയ റെയ്‌ഡിനെ തുടര്‍ന്നു അടച്ചുപൂട്ടി. വിയ്യൂര്‍ വില്ലേജ്‌ ഓഫീസിന്‌ സമീപം അലോക്‌ ബിശ്വാസിന്റെ ഉടമസ്‌ഥതയിലുള്ള ബിശ്വാസ്‌ ക്ലിനിക്‌, കൊയിലാണ്ടി നഗരത്തില്‍ രാമാനന്ദന്റെ ഉടമസ്‌ഥതയിലുള്ള രമാ ക്ലിനിക്‌, ലക്ഷ്‌മി ക്ലിനിക്‌, സ്‌റ്റേഡിയത്തിന്‌ സമീപമുള്ള ആര്‍.കെ.മജുംദാറിന്റെ ഋതു ക്ലിനിക്‌ എന്നിവയാണ്‌ അധികൃതരുടെ നിര്‍ദേശപ്രകാരം അടച്ചുപൂട്ടിയത്‌.


ആവശ്യമായ ലൈസന്‍സോ യോഗ്യതയോ ഇല്ലാതെയാണ്‌ സ്‌ഥാപനങ്ങള്‍ നടത്തിവരുന്നതെന്ന്‌ പരിശോധനയില്‍ മനസ്സിലായതിനെ തുടര്‍ന്നാണ്‌ നടപടി. പാരമ്പര്യ രോഗങ്ങള്‍, പൈല്‍സ്‌, തുടങ്ങി ഓപ്പറേഷന്‍ ഇല്ലാതെ ചികിത്സിച്ച്‌ മാറ്റുമെന്നാണ്‌ ഇവര്‍ രോഗികള്‍ക്ക്‌ നല്‍കിവരുന്ന വാഗ്‌ദാനം. അന്യ സംസ്‌ഥാനത്തുനിന്ന്‌ എത്തിയവരാണ്‌ പല ക്ലിനിക്കുകളും നടത്തിവരുന്നത്‌.










from kerala news edited

via IFTTT