Story Dated: Thursday, April 2, 2015 01:10
കോഴിക്കോട്: സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റിപറത്തി അന്യസംസ്‌ഥാന മത്സ്യ ബന്ധന ബോട്ടുകള്‍ കേരള തീരത്ത് വിലസുന്നു.സംസ്‌ഥാന ഫിഷറീസ് വകുപ്പിന്റെ രജിസ്‌ട്രേഷനും,ലൈസന്‍സും ഉള്ള ബോട്ടുകള്‍ക്ക് മാത്രമേ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് അനവാദമുള്ളുവെങ്കിലും അന്യസംസ്‌ഥാന ബോട്ടുകള്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന രീതിയിലാണ് മത്സ്യം ബന്ധനം നടത്തുന്നത്.
നിയമലംഘനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും ഒരു നടപടിയും ഇവര്‍ക്കെതിരേ എടുക്കുന്നില്ല.സര്‍ക്കാര്‍ കണക്കനുസരിച്ച് ആകെ 3992 മത്സ്യ ബന്ധന ബോട്ടുകള്‍ മാത്രമാണ് രജിസ്‌്റ്റര്‍ ചെയ്‌ത് മത്സ്യബന്ധനം നടത്തുന്നത്.കര്‍ണാടക,തമിഴ്‌നാട് സംസ്‌ഥാനത്തെ ബോട്ടുകളാണ് കൂടുതലായും നിയമങ്ങള്‍ ലംഘിച്ച് കേരള തീരത്ത് മത്സ്യ ബന്ധനം നടത്തുന്നത്.
മറൈന്‍ പ്രോഡക്‌ട്സ് എക്‌സ്പോര്‍ട് ഡവലപ്‌മെന്റ് അഥോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റും,മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന് യൂസര്‍ഫീയും അടച്ചാല്‍ കേരള തീരത്ത് മത്സ്യ ബന്ധനം നടത്താമെന്നുള്ള വ്യാജ പ്രചാരണത്തോടെയാണ് മിക്ക ബോട്ടുകളും ഇവിടെ സര്‍വീസ് നടത്തുന്നത്.ഇവയ്‌ക്കൊന്നും ഫിഷറീസ് വകുപ്പിന്റെ രജിസ്‌ട്രേഷന്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. നിയമങ്ങള്‍ ലംഘി്‌ച്ചുള്ള മത്സ്യ ബന്ധനം വലിയ സുരക്ഷാ പ്രശ്‌നങ്ങക്ക് കാരണമാകാറുണ്ടെങ്കിലും അധികൃതര്‍ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികളും പരാതിപ്പെടുന്നുണ്ട്.
from kerala news edited
via IFTTT