121

Powered By Blogger

Wednesday, 1 April 2015

നഗരസഭ 150-ാം വാര്‍ഷികാഘോഷത്തില്‍ കല്ലുകടി











Story Dated: Thursday, April 2, 2015 01:10


പാലക്കാട്‌: പാലക്കാട്‌ നഗരസഭയുടെ നൂറ്റിഅമ്പതാം വാര്‍ഷികാഘോഷത്തിന്‌ തിരിതെളിയും മുമ്പേ കല്ലുകടി തുടങ്ങി. 149 ാം വര്‍ഷം തികയും മുമ്പേ ആഘോഷത്തിന്‌ തുടക്കമിട്ടതിനു പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യവും മറ്റ്‌ താല്‍പര്യങ്ങളുമാണെന്ന ആക്ഷേപം ശക്‌തമാണ്‌. തിടുക്കപ്പെട്ടുള്ള ആഘോഷംമൂലം നഗരസഭയുടെ ഒന്നരനൂറ്റാണ്ടിന്റെ പ്രൗഢിക്ക്‌ ചേര്‍ന്ന വിധമുള്ള പരിപാടികള്‍ ചിട്ടപ്പെടുത്തുന്നതിലും പാളിച്ച സംഭവിച്ചതായി പരാതിയുണ്ട്‌. ചരിത്ര പശ്‌ചാത്തലം ഉള്‍ക്കൊള്ളുന്നതും വികസനോന്മുഖവുമായ പരിപാടികള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു.


1866 ഓഗസ്‌റ്റ് ഒന്നിനാണ്‌ പാലക്കാട്‌ നഗരസഭ നിലവില്‍ വന്നത്‌. 1991 അവസാനമാണ്‌ 125 ാം വാര്‍ഷികം ആഘോഷിച്ചത്‌. ഇതുപ്രകാരം 2016 ഓഗസ്‌റ്റിലാണ്‌ നഗരസഭയ്‌ക്ക് 150 തികയുക. ഒന്നുകില്‍ 2016 ഓഗസ്‌റ്റ് ഒന്നു മുതല്‍ ഒരുവര്‍ഷത്തേക്കോ അല്ലെങ്കില്‍ 2015 ഓഗസ്‌റ്റ് ഒന്നുമുതല്‍ ഒരുവര്‍ഷത്തേക്കോ ആണ്‌ ആഘോഷപരിപാടികള്‍ നടത്തേണ്ടതെന്നാണ്‌ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ തന്നെ പറയുന്നത്‌. എന്നാല്‍ ഇതുരണ്ടും പരിഗണിക്കാതെ 149 വര്‍ഷം തികയുന്നതിനും നാലുമാസം മുമ്പ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കമിടുന്നതിനു പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമാണെന്ന്‌ ആക്ഷേപമുണ്ട്‌. തെരഞ്ഞെടുപ്പിന്‌ മുമ്പേ തന്നെ ആഘോഷം നടത്താനുള്ള തിടുക്കം വ്യക്‌തമാണ്‌.


ഈമാസം നാലുമുതല്‍ പത്തുവരെയാണ്‌ ഉദ്‌ഘാടന പരിപാടി നിശ്‌ചയിച്ചിരിക്കുന്നത്‌. പരിപാടിയുടെ ലോഗോ ഡിസൈനിംഗില്‍ തുടങ്ങി സര്‍വ്വത്ര താളപിഴകളാണ്‌ പ്രകടമായിട്ടുള്ളത്‌. ഒരു പരിപാടിക്ക്‌ മൂന്ന്‌ ലോഗോയാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. നാലിന്‌ വൈകീട്ട്‌ ചേരുന്ന സമ്മേളനത്തിന്റെ ഉദ്‌ഘാടകനായ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ ചിത്രത്തോടെയാണ്‌ നോട്ടീസിന്റെ ഉള്ളടക്കം തുടങ്ങുന്നത്‌. തുടര്‍ന്നുള്ള പേജുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ എന്നിവരുടെയും പിന്നണിഗായകരുടെയും സിനിമാതാരങ്ങളുടെയും വരെ ചിത്രങ്ങള്‍ അച്ചടിച്ചിട്ടുണ്ട്‌. എന്നാല്‍ ചരിത്രസെമിനാറിലും ഭാഷാസെമിനാറിലും പങ്കെടുക്കുന്ന പ്രമുഖരുടെ പേരുകള്‍ പോലും അച്ചടിച്ചിട്ടില്ല.


ഇതിനിടെ മൂന്നാംദിവസത്തെ സമ്മേളന ഉദ്‌ഘാടനത്തില്‍ നിന്നും ഒ. രാജഗോപാല്‍ പിന്മാറിയതായി സൂചനയുണ്ട്‌. പകരം ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരനെയാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. നെഹ്‌റു യുവകേന്ദ്ര മുന്‍ വൈസ്‌ ചെയര്‍മാന്റെ പേരിലാണ്‌ മുരളീധരന്‌ ഇടംനല്‍കിയിരിക്കുന്നത്‌. എം.ബി. രാജേഷ്‌ എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എന്‍. കണ്ടമുത്തന്‍ എന്നിവര്‍ക്കൊന്നും അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ലെന്ന പരാതി ശക്‌തമാണ്‌. പാലക്കാട്ടെ പ്രമുഖ നേതാക്കളിലൊരാളായ മഹാരാഷ്‌ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണനു പോലും ആഘോഷപരിപാടിയില്‍ റോളില്ല.


പരിപാടി പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെ നടത്താനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. ഒന്നേമുക്കാല്‍ കോടി രൂപയാണ്‌ ചെലവ്‌ കണക്കാക്കിയിട്ടുള്ളതെന്നാണ്‌ വിവരം. നടത്തിപ്പ്‌ ചുമതല ആലുവയിലെ ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പിനാണ്‌. പരാതികള്‍ ശക്‌തമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിലേതുള്‍പ്പെടെ മുതിര്‍ന്ന കൗണ്‍സിലര്‍മാരില്‍ വലിയൊരു വിഭാഗം നിസ്സഹകരണത്തിലാണ്‌.










from kerala news edited

via IFTTT

Related Posts:

  • നിക്ഷേപം തേടി കണ്ണൂര്‍ വിമാനത്താവളം, സ്റ്റാര്‍ട്ട് അപ് വില്ലേജ്, മെട്രോ ടൗണ്‍ഷിപ്പ് നിക്ഷേപം തേടി കണ്ണൂര്‍ വിമാനത്താവളം, സ്റ്റാര്‍ട്ട് അപ് വില്ലേജ്, മെട്രോ ടൗണ്‍ഷിപ്പ്കൊച്ചി: നിക്ഷേപം തേടി മൂന്ന് പദ്ധതികള്‍ ആഗോള മലയാളി പ്രവാസി സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചു. സ്റ്റാര്‍ട്ടപ്പ് വില്ലേജ്… Read More
  • പറക്കാം, കുറഞ്ഞ ചെലവില്‍ കൊച്ചി: വ്യോമയാന ഇന്ധന വില കുറഞ്ഞതോടെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ തുടങ്ങി. പ്രമുഖ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ജെറ്റ് എയര്‍വേസ് എന്നിവ ജനവരി അവസാനം മുതല്‍ ഏപ്രില്‍ വരെ കുറഞ്ഞ നിരക… Read More
  • സംസ്‌ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ പ്രതിക്ഷേധം Story Dated: Sunday, January 18, 2015 03:19കോഴിക്കോട്‌: സംസ്‌ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിക്ഷേധം. തബല മത്സരം നടക്കുന്ന വേദിയിലാണ്‌ മത്സരാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധ… Read More
  • ഒബായുടെ സന്ദര്‍ശനം: അമേരിക്കയുടെ ആവശ്യം ഇന്ത്യ തള്ളി Story Dated: Sunday, January 18, 2015 03:35ന്യൂഡല്‍ഹി: റിപ്പബ്ലിക്ക്‌ ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ ബരാക്ക്‌ ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ രാജ്‌പഥില്‍ വ്യോമ ഗതാഗതം നിയന്ത്രിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇന്ത്യ … Read More
  • പാല്‍ ഉത്പാദനം 12 ശതമാനം കൂടി രണ്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനം സ്വയംപര്യാപ്തതയിലെത്തുംഅമ്പലപ്പുഴ: സംസ്ഥാനത്ത് പാല്‍ ഉത്പാദനം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 12 ശതമാനം വര്‍ധിച്ചതായി തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് പ… Read More