Story Dated: Thursday, April 2, 2015 01:10
കോഴിക്കോട്: നഗരത്തിലെ വര്‍ധിച്ച് വരുന്ന അപകടങ്ങളും,അത്യാഹിതങ്ങളും കണക്കെടുത്ത് നഗരപ്രദേശങ്ങളില്‍ ഉടന്‍ തെരവ് വിളക്കുകള്‍ സ്‌ഥാപിക്കും. രാത്രി നഗരയാത്ര ദുഷ്‌കരമായ സാഹചര്യത്തില്‍ നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് ലഭിച്ചത്.ഈ സാഹചര്യത്തിലാണ് തെരുവ് വിളക്കുകള്‍ക്കുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്.
എരഞ്ഞിപ്പാലം,മാവൂര്‍ റോഡ് ജംഗ്‌ഷന്‍,നടക്കാവ് ജംഗ്‌ഷന്‍,മുതലക്കുളം,പുഷ്‌പ ജംഗ്‌ഷന്‍,കോട്ടപറമ്പ് ആശുപത്രി പരിസരം,ലിങ്ക് റോഡ് എന്നിവടങ്ങളിലെ തെരുവ് വിളക്കുകളെല്ലാം ശരിയായി കത്തിയിട്ട് മാസങ്ങളായി. വെളിച്ച കുറവ് മൂലം എരഞ്ഞിപ്പാലം ജംഗ്‌ഷനില്‍ ഇരു ചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും സ്‌ഥിരം കാഴ്‌ചയാണ്.
കോഴിക്കോട് സിറ്റി പോലീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1873 വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
ഇതില്‍ 155 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുകയും,1257 പേര്‍ക്ക് അപകടത്തില്‍ പരുക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. നഗരത്തില്‍ പല ഭാഗങ്ങളിലെയും റിഫ്‌ളക്‌ടറുകളും പൂര്‍ണമായും പണിമുടക്കിയ രീതിയിലാണ്. ഇതിനൊപ്പം തെരുവ് വിളക്കിന്റെ അഭാവവും അപകടം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് വാഹന വകുപ്പ് ജീവനക്കാരും പറയന്നു. കോര്‍പ്പറേഷനാണ് ഇതിന് പരിഹാരം കാണേണ്ടത് എന്നിരിക്കെ നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് പരിഹാരം കാണാന്‍ സമീപിച്ചെങ്കിലും ഇതുവരെ പരിഹാരം കണ്ടിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഒരു കോടി രൂപയുടെ പദ്ധതിയാണ് കോര്‍പ്പറേഷന്‍ തെരവ് വിളക്കിനായി നീക്കിവച്ചിരിക്കുന്നത്.ഇതിനായുള്ള ടെന്‍ഡര്‍ എട്ടിന് നല്‍കുമെന്ന് അറിയുന്നു.
അപകടം സ്‌ഥിരമായ സാഹചര്യത്തില്‍ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളും,വ്യാപാരികളുമെല്ലാം ശക്‌തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നതിനാലാണ് നടപടികളുമായി ഉടന്‍ മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്.താല്‍ക്കാലിക പരിഹാരത്തിനായി സോളാര്‍ വിളക്കുകള്‍ പല സ്‌ഥലങ്ങളിലും സ്‌ഥാപിച്ചിരുന്നു. ഇരുപത്തഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.ഇത് പൂര്‍ണമായും ഫലം കാണാത്ത സാഹചര്യത്തിലാണ് തെരുവ് വിളക്കുകള്‍ തന്നെ ആവശ്യമായിടത്ത് ഉടന്‍ സ്‌ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്
from kerala news edited
via IFTTT