Story Dated: Wednesday, April 1, 2015 08:13
ഷിര്‍ദി: രാം നവമി ആഘോഷവുമായി ബന്ധപ്പെട്ട് ശ്രീ സായിബാബ സംസ്‌ഥാന്‍ ട്രസ്‌റ്റിന് 3.88 കോടി സംഭാവന കിട്ടിയതായി റിപ്പോര്‍ട്ട്. മൂന്ന് ദിനങ്ങള്‍ നീളുന്ന ആഘോഷത്തിനായി വിശ്വാസികളില്‍ നിന്നാണ് ഈ തുക ലഭിച്ചത്. പണപ്പെട്ടികള്‍, കൗണ്ടറുകള്‍, ഓണ്‍ലൈന്‍ എന്നിങ്ങനെ പല വഴിയിലൂടെയാണ് സംഭാവന വന്നത്.
പണപ്പെട്ടികളില്‍ നിന്നും 1.96 കോടിയും കൗണ്ടറുകള്‍ വഴി 25 ലക്ഷവും ഓണ്‍ലൈന്‍ വഴിയുള്ള സംഭാവനകളായി 25 ലക്ഷവുമാണ് മാര്‍ച്ച് 27 മുതല്‍ 29 വരെ നടക്കുന്ന ആഘോഷത്തിനായി ലഭിച്ചത്. ഇതിനെല്ലാം പുറമേ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെ ഇനത്തില്‍ അഞ്ചു ലക്ഷം വില വരുന്ന സാധനങ്ങളാണ് കിട്ടിയത്. 20 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ വിദേശനാണ്യവും സംഭാവന നല്‍കിയിരുന്നതായി സന്‍സ്‌ഥാന്റെ തലവന്‍ ദിലീപ് സിര്‍പ്പി വ്യക്‌തമാക്കി.
ഒരു കോടി രൂപയുടെ സംഭാവനകള്‍ക്ക് പുറമേ ഡല്‍ഹിക്കാരനായ ഒരു ഭക്‌തനില്‍ നിന്നും 86 ലക്ഷം രൂപ വില വരുന്ന ഒരു എയര്‍ കണ്ടീഷണിംഗ് സിസ്‌റ്റവും ബാംഗ്‌ളൂരില്‍ നിന്നുള്ള ഒരു ഭക്‌തനില്‍ നിന്നും 13.60 ലക്ഷം മൂല്യം വരുന്ന രണ്ടു ചപ്പാത്തി നിര്‍മ്മാണ യന്ത്രവും പ്രസാദം നിര്‍മ്മിക്കാനായി എട്ടു ലക്ഷം രൂപ വിലവരുന്ന ഒരു ഉപകരണം ഡല്‍ഹിയിലെ മറ്റൊരു വിശ്വാസിയില്‍ നിന്നും ലഭിച്ചതായി അധികൃതര്‍ പറയുന്നു. 2015 മാര്‍ച്ച് 31 വരെ വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി സായിബാബ ട്രസ്‌റ്റിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ് 1,375 കോടിയായി ഉയര്‍ന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ട്രസ്‌റ്റിന്റെ വരുമാനം 25 മുതല്‍ 30 ശതമാനമാണ് ഉയര്‍ന്നത്. 2009 - 10 വരെ ഇത് 427 കോടിയായിരുന്നു. രാം നവമി ആഘോഷത്തിനായി ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും 1.5 ലക്ഷം വിശ്വാസികള്‍ ഇവിടേക്ക് ഒഴൂകിയെത്തുമെന്നും ദിവസവും സൗജന്യ ഭക്ഷണം നല്‍കുന്നതിനായി പ്രസാദാലയത്തിന് വിശ്വാസികള്‍ ഇതുവരെ 23 ലക്ഷം സംഭാവന ചെയ്‌തിരിക്കുകയുമാണ്. സംസ്‌ഥാനില്‍ ആഘോഷ നഗരിയില്‍ 1.30 ലക്ഷം ലഡ്‌ഡു വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT