Story Dated: Wednesday, April 1, 2015 02:11
കോതമംഗലം: പദ്ധതി ഇനത്തിലേക്ക് പതിനൊന്നാമത് ഒരു ഗഡു തുക കൂടി അപ്രതീക്ഷിതമായി പഞ്ചായത്തുകളുടെ ഫണ്ടിലേക്ക്. ഏഴ് ഗഡുവിനു ശേഷം തുകയുടെ കാര്യത്തില്‍ അനിശ്‌ചിതത്വം നിലനില്‍ക്കവെ മൂന്നു ഗഡുക്കള്‍ ഒരുമിച്ചു നല്‍കിയതിനു പിന്നാലെയാണ് ഇപ്പോള്‍ മറ്റൊന്നു കൂടി നല്‍കി സര്‍ക്കാര്‍ പഞ്ചായത്തുകളെ അമ്പരപ്പിച്ചിരിക്കുന്നത്. നികുതി പിരിവിന്റെ ഒരു ഭാഗം എന്ന പേരില്‍ കഴിഞ്ഞ ദിവസം അനുവദിച്ചിരിക്കുന്ന തുക ട്രഷറിയില്‍ എത്തിയിട്ടില്ല. എന്നാല്‍ 2014-15 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ലഭിച്ചിരിക്കുന്നതായതിനാല്‍ പദ്ധതി ചെലവുകള്‍ കണക്കാക്കുമ്പോള്‍ ആകെ ചിലവഴിച്ച തുകയുടെ ശതമാനത്തില്‍ മാറ്റം വരും.
തൊണ്ണൂറു ശതമാനം വരെ വിനിയോഗിച്ചവര്‍ പോലും എണ്‍പതിന് താഴേക്ക് എന്ന നിലയിലാകും. തുക അടുത്ത സാമ്പത്തിക വര്‍ഷം വിനിയോഗിക്കുന്നതിന് സാങ്കേതിക തടസമില്ലെങ്കിലും പദ്ധതി ചിലവില്‍ വരുന്ന വ്യത്യാസം ഭാവിയില്‍ പല ഗ്രാന്റുകളും മറ്റും ലഭിക്കുന്നതിന് തടസമാവുമെന്ന് കരുതുന്നു. ലോക ബാങ്ക് സഹായം താമസിച്ച് ലഭിച്ച പഞ്ചായത്തുകളും മറ്റും പുതിയ ഗഡു കൂടി അനുവദിച്ചതോടെ സന്തോഷത്തിലും ഒപ്പം അങ്കലാപ്പിലുമാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് എല്ലാ പഞ്ചായത്തുകളും അംഗീകരിച്ചു കഴിഞ്ഞു. നിലവിലുള്ള ഭരണസമിതികളുടെ കാലാവധി തീരുന്ന വര്‍ഷം കൂടിയായതിനാല്‍ തുക നേരത്തെ ലഭിച്ചത് നന്നായെന്ന വ്യാഖ്യാനവുമുണ്ട്.
from kerala news edited
via IFTTT