ചൈന തിരിഞ്ഞു; ഇന്ത്യന്‍ കോട്ടണ് തിരിച്ചടി
കയറ്റുമതി അഞ്ച് വര്‍ഷത്തെ താഴ്ചയിലേക്ക്
മുംബൈ: ലോകത്തെ ഏറ്റവും വലിയ കോട്ടണ്‍ ഉത്പാദകരും രണ്ടാമത്തെ വലിയ വില്‍പ്പനക്കാരുമായ ഇന്ത്യയുടെ കയറ്റുമതി വന്‍ ഇടിവിലേക്ക്. സപ്തംബറില്‍ അവസാനിക്കുന്ന വിളവെടുപ്പ് സീസണില്‍ 41 ശതമാനം ഇടിഞ്ഞ് അഞ്ച് വര്‍ഷത്തെ താഴ്ചയിലേക്ക് കയറ്റുമതി എത്തുകയാണെന്നാണ് കണക്കുകള്‍. പ്രധാന വാങ്ങലുകാരായ ചൈന ഇറക്കുമതി വെട്ടിക്കുറച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
70 ലക്ഷം ബെയില്‍സ് (ഒരു വലിയ കെട്ട്) ആയിരിക്കും ഇപ്രാവശ്യത്തെ കയറ്റുമതിയെന്നാണ് ടെക്‌സ്‌റ്റൈല്‍ കമ്മീഷണറേറ്റിന്റെ വിലയിരുത്തല്‍. ആഭ്യന്തര ഉത്പാദകരെ പ്രോത്സാഹിപ്പിക്കാനാണ് ചൈന ഇറക്കുമതി കാര്യമായി കുറച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കോട്ടണ്‍ കയറ്റുമതിയുടെ 60 ശതമാനവും ചൈനയിലേക്കാണ്.
ചൈനയില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതിനെ തുടര്‍ന്ന് ബംഗ്ലാദേശ്, പാകിസ്താന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഉഷാറാക്കുമെന്ന് ടെക്‌സ്‌റ്റൈല്‍ കമ്മീഷണര്‍ കിരണ്‍ സോണി ഗുപ്ത പറഞ്ഞു. ഇപ്പോള്‍ 40 ശതമാനം കയറ്റുമതിയാണ് ഈ രാജ്യങ്ങളിലേക്കുള്ളത്.
from kerala news edited
via IFTTT