Story Dated: Friday, April 3, 2015 03:26
തിരൂരങ്ങാടി: നിയമംപാലിക്കാതെ സീബ്രാലൈനില്‍ നിര്‍ത്തിയിട്ട ബസിനെതിരെ നടപടി ആവശ്യപ്പെട്ടു എം.വി.ഐയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ30നു മംഗളം ദിനപത്രം റിപ്പോര്‍ട്ട്‌ചെയ്‌ത വാര്‍ത്തയുടേയും ഫോട്ടോയുടേയും അടിസ്‌ഥാനത്തില്‍ തിരൂരങ്ങാടി എം.വി.ഐ: എം.പി അബ്‌്ദുള്‍ സുബൈര്‍ ജോയിന്റ് ആര്‍.ടി.ഒ സുഭാഷ്‌ബാബുവിനാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 'നിയമങ്ങള്‍ക്കിവിടെ പുല്ലുവില: ചെമ്മാട് ടൗണില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതു സീബ്രാലൈനില്‍' എന്ന തലക്കെട്ടില്‍ മംഗളം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ സീബ്രാലൈനില്‍ നിയമവിരുദ്ധമായി നിര്‍ത്തിയിട്ട ബസിന്റെ ചിത്രവും നല്‍കിയിരുന്നു. മംഗളം റിപ്പോര്‍ട്ട്‌ചെയ്‌ത പത്രകട്ടിംഗ് സഹിതമാണു എം.വി.ഐ ജോയിന്റ് ആര്‍.ടി.ഒക്കു റിപ്പോര്‍ട്ട്‌സമര്‍പ്പിച്ചിട്ടുള്ളത്. വാഹനാപകടങ്ങള്‍ ദിനംപ്രതി പെരുകിവരുമ്പോള്‍ നിയമങ്ങള്‍ കാറ്റില്‍പറത്തുന്ന വാഹനഡ്രൈവര്‍മാരെ കുറിച്ചും ഇതുമൂലം ബുദ്ധിമുട്ടിലാകുന്ന യാത്രക്കാരെയും കാല്‍നടയാത്രക്കാരെയും കുറിച്ചാണു മംഗളം റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. റോഡില്‍ വാഹന ഗാതഗതവും മറ്റു ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരുന്നിട്ടും വഴിയാത്രക്കാര്‍ക്കു നടന്നുപോകാനുള്ള സീബ്രാലൈനില്‍ തന്നെ വാഹനങ്ങള്‍ നിര്‍ത്തുന്നതിനെതിരെ പ്രദേശത്തെ നാട്ടുകാര്‍ ഏറെ രോഷത്തിലാണ്.
from kerala news edited
via IFTTT