121

Powered By Blogger

Thursday, 2 April 2015

കുണ്ടോംവെട്ടത്ത്‌ മലനടയില്‍ കെട്ടുകാഴ്‌ച ഇന്ന്‌











Story Dated: Friday, April 3, 2015 02:35


കടമ്പനാട്‌ വടക്ക്‌: കുണ്ടോംവെട്ടത്ത്‌ മലനട മഹാദേവര്‍ക്ഷേത്രത്തില്‍ കെടട്ടുകാഴ്‌ച ഇന്നു നടക്കും. വൈകിട്ട്‌ നാല്‌ മണിയോടെ കെട്ടുകാഴ്‌ചകള്‍ മഹാദേവര്‍ക്ക്‌ സമര്‍പ്പിക്കും. ചക്കൂര്‍, നെല്ലിമുകള്‍, തുവയൂര്‍, അമ്പലത്തുംഭാഗം, കന്നുവിള, ഗണേശവിലാസം, കല്ലുകുഴി എന്നിവിടങ്ങളില്‍ നിന്നുള്ള കെട്ടുകാഴ്‌ചകളുടെ ഒരുക്കങ്ങള്‍ രാത്രിയോടെ പൂര്‍ത്തിയായി. കൂടാതെ നിരവധി ഫ്‌ളോട്ടുകളും നേര്‍ച്ചകാളകളും കെട്ടുകാഴ്‌ചയ്‌ക്ക്‌ മോടികൂട്ടും. ഇന്ന്‌ രാവിലെ എട്ടിന്‌ ഭാഗവതപാരായണം, 9.30-ന്‌ ഉത്സവബലി, കലശപൂജ, വൈകിട്ട്‌ മൂന്നിന്‌ കെട്ടുകാഴ്‌ച, നാലിന്‌ ജീവത എഴുന്നള്ളത്ത്‌, അഞ്ചിന്‌ ആറാട്ട്‌ബലി, രാത്രി 8.15-ന്‌ ആറാട്ട്‌ എഴുന്നെള്ളത്ത്‌, 8.30-ന്‌ കഥാപ്രസംഗം, 9.30-ന്‌ ആറാട്ട്‌ വരവേല്‍പ്പ്‌, 11-ന്‌ ഗാനമേള.










from kerala news edited

via IFTTT