ഓണ്‍ലൈന്‍ വ്യാപാരത്തില്‍ എം കൊമേഴ്‌സ് തരംഗം
മൊബൈല്‍ ഫോണുകളിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ മുപ്പത്തിമൂന്ന്് ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2019 ആകുമ്പോഴേക്കും ഇരുപത്തേഴ് ശതമാനം വളര്‍ച്ച കൂടി ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
എല്ലാ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇപ്പോള്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉണ്ട്്. അതിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മൊബൈല്‍ വഴി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേകം ഓഫറുകളും നല്‍കുന്നുണ്ട്. സ്വന്തം ആപ്ലിക്കേഷനുകള്‍ കൂടാതെ മറ്റ് സ്റ്റാര്‍ട്ട് അപ്പ് കമ്പനികളിലെ ചെറുപ്പക്കാര്‍ വികസിപ്പിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കും ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്്.
മൊബൈല്‍ കൊമേഴ്‌സ് വിപണിയുടെ സാധ്യതകള്‍ ധനകാര്യ വിദഗ്ദ്ധരും നിരീക്ഷിക്കുന്നുണ്ട്. പ്രമുഖ മൊബൈല്‍ കൊമേഴ്‌സ് സ്ഥാപനമായ പേടിഎമ്മില്‍ രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്‌നാപ്ഡീല്‍, അര്‍ബന്‍ ലാഡര്‍ എന്നീ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളിലാണ് ഇതിനു മുമ്പ് ടാറ്റ നിക്ഷേപം നടത്തിയത്. ടാറ്റ പോലുള്ള വ്യവസായികള്‍ മൊബൈല്‍ കൊമേഴ്‌സ് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് ഈ വിപണിയിലെ വരാനിരിക്കുന്ന വളര്‍ച്ചയെ കാണിക്കുന്നതായി ധനകാര്യ നിരീക്ഷകര്‍ പറയുന്നു.
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര നെറ്റ്വര്‍ക്കായ ആലിബാബ വണ്‍ 97 കമ്പനിയുടെ ഇരുപത്തഞ്ച് ശതമാനം ഓഹരി വാങ്ങുമെന്ന് അറിയിച്ചിരുന്നു. വണ്‍ 97 കമ്പനിയുടെ ഉടമസ്ഥതയിലാണ് പേടിഎം.
from kerala news edited
via IFTTT