121

Powered By Blogger

Thursday, 2 April 2015

ജാട്ട്‌ സംവരണം റദ്ദാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി









Story Dated: Thursday, April 2, 2015 08:52



ന്യൂഡല്‍ഹി: ജാട്ട്‌ സമുദായ സംവരണം റദ്ദാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ജസ്‌റ്റിസുമാരായ രഞ്‌ജന്‍ ഗോഗോയ്‌, റോഹിന്റണ്‍ എഫ്‌ നരിമാന്‍ എന്നിവരടങ്ങിയ ബഞ്ചാണ്‌ ജാട്ടുകള്‍ക്കും ഒ.ബി.സി സംവരണം നല്‍കാനുള്ള തീരുമാനം റദ്ദാക്കിയത്‌. ഇതേതുടര്‍ന്ന്‌ ജാട്ട്‌ സമുദായ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഒന്‍പത്‌ സംസ്‌ഥാനങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ജാട്ട്‌ സമുദായത്തിന്‌ സംവരണം നല്‍കുന്നത്‌ വോട്ട്‌ ബാങ്ക്‌ ലക്ഷ്യമിട്ടാണെന്നാണ്‌ ആരോപണം.


ജാതി മാത്രമല്ല സംവരണത്തിന്‌ അടിസ്‌ഥാനമെന്നും അര്‍ഹതയില്ലാത്തവര്‍ക്ക്‌ സംവരണം നല്‍കുന്നത്‌ നീതി നിഷേധമാണെന്നും സുപ്രീം കോടതി മാര്‍ച്ച്‌ 17ന്‌ പുറപ്പെടുവിച്ച വിധിയില്‍ പറഞ്ഞിരുന്നു.










from kerala news edited

via IFTTT