ഓട്ടിസം ബോധവത്കരണത്തിനായി യാത്ര
Posted on: 03 Apr 2015
ഷാര്‍ജ: ഓട്ടിസം ബോധവത്കരണത്തിന്റെ ഭാഗമായി ഷാര്‍ജയില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. അല്‍ ഫാഷത്ത് ഓട്ടിസം മെഡിക്കല്‍ സെന്റര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഓട്ടിസം ബോധവത്കരണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരുമടക്കം അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.
ചലച്ചിത്ര നടന്‍ കുഞ്ചാക്കോ ബോബന്‍, ഭാര്യ പ്രിയ എന്നിവര്‍ നേതൃത്വം നല്‍കിയ ബോധവത്കരണ യാത്ര ഷാര്‍ജ ക്രിസ്റ്റല്‍ പ്ലാസ കെട്ടിടത്തിന് സമീപത്തുനിന്നും ആരംഭിച്ച് ബുഹൈറ കോര്‍ണീഷിലൂടെ അല്‍ മജാസില്‍ സമാപിച്ചു. കേരളീയ വാദ്യങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച യാത്ര വീക്ഷിക്കാനായി റോഡിന്റെ ഇരുഭാഗത്തും സ്വദേശികളും വിദേശികളുമായി നിരവധി പേര്‍ സന്നിഹിതരായിരുന്നു.
ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വൈ.എ. റഹീം, വൈസ് പ്രസിഡന്റ് ഷിബുരാജ്, ട്രഷറര്‍ ബിജു സോമന്‍, ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍. രാധാകൃഷ്ണന്‍ നായര്‍, അര്‍ഫാസ്, നൈല ഉഷ തുടങ്ങിയവര്‍ യാത്രയുടെ മുന്‍ നിരയില്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന ഓട്ടിസം വിരുദ്ധ സമ്മേളനം ഡോ. കെ.എന്‍.എന്‍. പിള്ള ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നാഡീവ്യൂഹ വളര്‍ച്ചാ മുരടിപ്പിന്റെ ലക്ഷണങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി രക്ഷിതാക്കള്‍ ആവശ്യമായ ചികിത്സ വിധികള്‍ നടപ്പാക്കണമെന്ന് സമ്മേളനത്തില്‍ സംസാരിച്ചവര്‍ നിര്‍ദേശിച്ചു.
തന്റെ വിവാഹ വാര്‍ഷികം കൂടിയായ ഈ ദിവസം ഷാര്‍ജയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
from kerala news edited
via IFTTT