121

Powered By Blogger

Thursday 2 April 2015

മലയാളം ക്ലാസ് ആറുമുതല്‍








മലയാളം ക്ലാസ് ആറുമുതല്‍


Posted on: 03 Apr 2015



ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു മാസത്തെ മലയാളം ക്ലാസിന് ആറിന് തുടക്കമാവും. ജെ.പി. നഗര്‍ അഞ്ചാം ഫെയ്‌സിലെ രാമസ്വാമി ലേ ഔട്ടില്‍ നടക്കുന്ന ക്ലാസില്‍ കുട്ടികള്‍ക്കായി മൂന്നുദിവസത്തെ ശില്പശാലയുമുണ്ടായിരിക്കും. ഫോണ്‍ -8147386195, 9980418995.




നവഗ്രഹക്ഷേത്ര നിര്‍മാണത്തിന് അഞ്ചിന് തുടക്കം




ബെംഗളൂരു:
ശ്രീനാരായണ മാതൃദേവി അയ്യപ്പദേവസ്ഥാനത്ത് പുതുതായി പ്പണിയുന്ന നവഗ്രഹക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചിന് രാവിലെ ഒന്‍പതുമണിക്ക് തുടക്കം കുറിക്കും. ധര്‍മാധികാരി ഡോ. സുഭാഷ് ചന്ദര്‍ നേതൃത്വം നല്‍കും.




എസ്.എസ്.എഫ്. നേതൃപരിശീലന ക്യാമ്പ് ഇന്ന്




ബെംഗളൂരു:
എസ്.എസ്.എഫ്. കെ.ആര്‍. പുരം ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നേതൃപരിശീലന ക്യാമ്പ് തദ്രീബ് -2015 വെള്ളിയാഴ്ച രാത്രി പത്തുമണിക്ക് സാറപാളയ മര്‍ക്കസ് മസ്ജിദില്‍ നടക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ജിഫ്രി, ഹബീബ് നൂറാനി എന്നിവര്‍ ക്ലാസെടുക്കും.

എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി നുഫൈല്‍, അബ്ദുറഹ്മാന്‍ സഖാഫി, ബഷീര്‍ കെ.ആര്‍ പുരം, മുനീര്‍ എന്നിവര്‍ പങ്കെടുക്കും.












from kerala news edited

via IFTTT