പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ ഷാനവാസ് നാടണഞ്ഞു
Posted on: 03 Apr 2015
സോഹാര്‍: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദിനും തന്നെ സഹായിച്ചവര്‍ക്കും ഒരായിരം നന്ദി അറിയിച്ച് ജയില്‍ മോചിതനായ ഷാനവാസ് നാടണഞ്ഞു .
2012 ഡിസംബറില്‍ 12 പേരുടെ മരണത്തിനിടയാക്കിയ ബുറൈമി വാഹനാപകടത്തില്‍ പ്രതിയായി സോഹാര്‍ ജയിലിലും പിന്നീട് മസ്‌കറ്റ് ജയിലിലും ശിക്ഷയില്‍കഴിഞ്ഞ പുനലൂര്‍ ഇടമണ്‍ സ്വദേശി ഷാനവാസ് ബഷീറാണ് നീണ്ട ജയില്‍വാസത്തിനുശേഷം കഴിഞ്ഞദിവസം നാട്ടിലെത്തിയത് .
സുല്‍ത്താന്‍ നല്‍കിയ വിധിയുടെപകര്‍പ്പും കോടതിയില്‍ നിന്നും പോലീസില്‍നിന്നുമുള്ള റിലീസ് രേഖകളും രണ്ടു ദിവസത്തിനുള്ളില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതും വിമാനത്താവളത്തില്‍ ഉന്നതഉദ്യോഗസ്ഥര്‍മുഖേന സഹായം ലഭ്യമാക്കാന്‍ കഴിഞ്ഞതും ഷാനവാസിന്റെ യാത്ര എളുപ്പമാക്കി. വിമാനത്താവളത്തിലെത്തിയ കെ.എം.സി.സി. നേതാക്കളായ ഖാലിദ് കുന്നുമ്മല്‍, യൂസുഫ് സലിം, ഷാഫി കൈപ്പുറം, അഷ്‌റഫ് വാണിമേല്‍ തുടങ്ങിയവരോട് ജയില്‍ വാസത്തിനിടയില്‍ തനിക്കുലഭിച്ച ഖുര്‍ആന്‍ പ്രതികളും ഇസ്ലാമിക ഗ്രന്ഥങ്ങളും ചേര്‍ത്ത്പിടിച്ച് വിങ്ങിപ്പൊട്ടിയാണ് ഷാനവാസ് യാത്രചോദിച്ചത്.
from kerala news edited
via IFTTT