121

Powered By Blogger

Thursday 2 April 2015

ഇന്ത്യാവംശജ രജനിക്ക് അമേരിക്കയിലെ സുപ്രധാന അധ്യാപക അവാര്‍ഡ്‌








ഇന്ത്യാവംശജ രജനിക്ക് അമേരിക്കയിലെ സുപ്രധാന അധ്യാപക അവാര്‍ഡ്‌


Posted on: 03 Apr 2015


വാഷിങ്ടണ്‍: ഇന്ത്യാവംശജ രജനി ഗണേശ് പിള്ളയ്ക്ക് അമേരിക്കയിലെ സുപ്രധാന അധ്യാപകപുരസ്‌കാരമായ പെല്‍ട്ടീര്‍ അവാര്‍ഡ്.

വടക്കന്‍ ഡക്കോട്ട യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്യുന്ന രജനി 'ബാഫ ബാഫ' എന്ന കളിയിലൂടെ 'കച്ചവടരംഗത്ത് സംസ്‌കാരത്തിന്റെ ചുമതല' എന്ന വിഷയം കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. വ്യത്യസ്തമായ രീതിയിലൂടെ ഫലപ്രദമായ അധ്യാപനം നടത്തിയതിനാണ് പുരസ്‌കാരം.

മെയ് ആറിനു നടക്കുന്ന ചടങ്ങില്‍ മറ്റു മൂന്ന് അധ്യാപകരോടൊപ്പം രജനിക്കും പുരസ്‌കാരം നല്‍കും. പുണെ സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. പൂര്‍ത്തിയാക്കിയാണ് രജനി അമേരിക്കയിലെത്തിയത്. ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയില്‍നിന്ന് പിഎച്ച്.ഡി.യും പൂര്‍ത്തിയാക്കിയിട്ടുണ്ട്.












from kerala news edited

via IFTTT