121

Powered By Blogger

Thursday, 2 April 2015

ഇസ്ലാഹുല്‍ ഉലൂം അറബിക്‌ കോളജ്‌ വാര്‍ഷികത്തിന്‌ ഇന്ന്‌ തുടക്കം











Story Dated: Friday, April 3, 2015 03:27


താനൂര്‍: ഇസ്ലാഹുല്‍ ഉലൂം അറബിക്‌ കോളജിന്റെ 90-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി തൊണ്ണൂറു പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ച്‌ തൊണ്ണൂറു വിദ്യാര്‍ത്ഥികള്‍ വിസ്‌മയം തീര്‍ത്തു. ഇസ്വ്‌ലാഹുല്‍ ഉലൂം വിദ്യാര്‍ത്ഥി കൂട്ടായ്‌മ ഇഹ്‌സാന്‍, സ്‌ഥാപനത്തിന്റെ 90-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പുസ്‌തകം സുതാര്യം വിസ്‌മയം പദ്ധതിയുടെ ഭാഗമായാണ്‌ സ്‌ഥാപനത്തിലെ 90 വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സാഹിത്യ സൃഷ്‌ടികളുള്‍പ്പെടുത്തി പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ച്‌ രചനാ വൈഭവം തീര്‍ത്തത്‌. വിദ്യാര്‍ത്ഥികളുടെ മൗലികമായ രചനകള്‍ മികവുറ്റ രീതിയില്‍ ഇതാദ്യമായാണ്‌ പ്രസിദ്ധീകൃത രൂപത്തില്‍ ഒരു മതകലാലയത്തില്‍ നിന്ന്‌ ഇത്രയധികം പുസ്‌തകങ്ങള്‍ ഒരുമിച്ച്‌ പുറത്തിറങ്ങുന്നത്‌. വിദ്യാര്‍ത്ഥികള്‍ സ്വയം രചിച്ച കഥ, കവിത, ഭാഷാ സാഹിത്യങ്ങള്‍ എന്നിവയാണ്‌ പുസ്‌തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടത്‌. മൂന്നുമാസത്തോളമായി ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന പുസ്‌തകം സുതാര്യം വിസ്‌മയം പദ്ധതിയുടെ ഭാഗമായി സ്‌ഥാപനത്തിലെ സെക്കന്‍ഡറിതലം മുതല്‍ ഡിഗ്രി അവസാന വര്‍ഷം വരെയുള്ള വിദ്യാര്‍ത്ഥികളാണ്‌ ഈ ഉദ്യമത്തില്‍ പങ്കു ചേര്‍ന്നത്‌. ജനറല്‍ സെക്രട്ടറി ഉനൈസ്‌ തെയ്ാലയ, പബ്ലിഷിംഗ്‌ വിംഗ്‌ ചെയര്‍മാന്‍ റാഷിദലി വെള്ളില, അന്‍ഫിര്‍ കണ്ണൂര്‍ എന്നിവരാണ്‌ പദ്ധതിക്ക്‌ നേതൃത്വം നല്‍കിയത്‌. പദ്ധതിയുടെ സമാപന സംഗമത്തില്‍ ഇഹ്‌സാന്‍ ഭാരവാഹികള്‍ക്കൊപ്പം തങ്ങളുടെ കൈപ്പുസ്‌തകങ്ങളുമായി തൊണ്ണൂറ്‌ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു. സമാപന സംഗമത്തില്‍ ഇഹ്‌സാന്‍ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. ഉവൈസ്‌ മങ്കട, ബദ്‌റുദ്ധീന്‍ തച്ചണ്ണ പങ്കെടുത്തു.










from kerala news edited

via IFTTT