Story Dated: Friday, April 3, 2015 07:01
നെയ്‌റോബി: കെനിയയിലെ ഗാരിസ കോളേജില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 147 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. 79 പേര്‍ക്ക് പരുക്കേറ്റു. ക്രൈസ്‌തവരായ നിരവധി വിദ്യാര്‍ഥികളെ തീവ്രവാദികള്‍ ബന്ദികളാക്കി. രണ്ടു സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാലു ഭീകരരരെ സേന വധിച്ചു. പുലര്‍ച്ചെ അഞ്ചിന് ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച ഭീകരര്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ സേന ഭീകരരെ കീഴ്‌പ്പെടുത്തിയതായി കെനിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
അല്‍ ഖായിദ ബന്ധമുള്ള അല്‍ ഷബാബ് സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മുസ്ലിം വിദ്യാര്‍ഥികളെ വിട്ടയച്ചെന്നും ക്രിസ്‌ത്യന്‍ വിദ്യാര്‍ഥികളെ ബന്ദികളാക്കിയെന്നും അല്‍ ഷബാബ് വക്‌താവ് ഷെയ്‌ഖ് അബ്‌ദി അസീസ് അബു മുസാബ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. 50 വിദ്യാര്‍ഥികള്‍ മോചിപ്പിക്കപ്പെട്ടതായി റെഡ്‌ക്രോസ് അധികൃതര്‍ പറഞ്ഞു.
മുഖംമൂടിയണിഞ്ഞെത്തിയ ഭീകരര്‍ ഗ്രനേഡുകള്‍ എറിഞ്ഞ് ഗേറ്റ് തകര്‍ത്തശേഷം ഉറങ്ങിക്കിടന്ന വിദ്യാഥികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സൊമാലിയന്‍ അതിര്‍ത്തിയിലെ ജില്ലകളില്‍ നിരോധനാജ്‌ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
from kerala news edited
via IFTTT