121

Powered By Blogger

Thursday, 2 April 2015

മഞ്ജുവിനെ പിന്തുണച്ച് ദിലീപ്‌











സിനിമയിലെ ഡയലോഗുകളെ ജീവിതവുമായി ബന്ധിപ്പിക്കരുതെന്ന് നടന്‍ ദിലീപ്. മഞ്ജു വാര്യരുടെ പുതിയ ചിത്രം 'എന്നും എപ്പോഴു'മായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തോട് പ്രതികരിക്കുയായിരുന്നു ദിലീപ്. സിനിമകളിലെ ഡയലോഗുകള്‍ സിമയ്ക്ക് ആവശ്യമുള്ളതായിരിക്കുമെന്നും അതിനെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ പ്രതികരണം.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തില്‍ വിവാഹമോചനം നേടിയ വക്കീല്‍ ആയാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ മഞ്ജുവിന്റെ കഥാപാത്രം തന്റെ മുന്‍ ഭര്‍ത്താവിനെ പലതവണ കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ട്. ഇത് ദിലീപിനെ ഉദ്ദേശിച്ചാണെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ദിലീപ് ഫാന്‍സ് മഞ്ജുവിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.


നേരത്തേ മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രം 'ഹൗ ഓള്‍ഡ് ആര്‍ യു'വിലെ നിരുപമ എന്ന കഥാപാത്രം ദിലീപിനുള്ള മറുപടിയാണെന്ന് വ്യാഖ്യാനിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. ഈ ചിത്രത്തില്‍ ഭര്‍ത്താവും മകളും വിദേശത്തേക്ക് പോയ ശേഷം ഒറ്റയ്ക്ക് വിജയം നേടുന്ന വീട്ടമ്മയുടെ കഥാപാത്രമായിരുന്നു മഞ്ജുവിന്റേത്. ദിലീപിന്റെ 'റിങ് മാസ്റ്റര്‍' എന്ന ചിത്രത്തിലെ നായികയ്ക്ക് എതിരായ പരാമര്‍ശങ്ങള്‍ മഞ്ജുവിനെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞും സമാനമായ വിവാദം ഉയര്‍ന്നിരുന്നു.











from kerala news edited

via IFTTT