121

Powered By Blogger

Thursday, 2 April 2015

മരം പൊട്ടിവീണ്‌ വൈദ്യുതി പോസ്‌റ്റുകളും ഓട്ടോയും തകര്‍ന്നു











Story Dated: Wednesday, April 1, 2015 02:14


തലശേരി: മരം പൊട്ടിവീണ്‌ റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയും സമീപത്തെ മൂന്ന്‌ വൈദ്യുതി പോസ്‌റ്റുകളും തകര്‍ന്നു. കുട്ടിമാളല്‍ കുന്നുമ്മലില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. റോഡരികിലെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട കെ. എല്‍. 58 എ 8914 ഓട്ടോയുടെ മുന്‍ഭാഗം പാടെ തകര്‍ന്നു. മുകള്‍ ഭാഗവും തകര്‍ന്നു. ഈ സമയം റോഡിലൂടെ ആള്‍ സഞ്ചാരമില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. റോഡരികിലെ കൂറ്റന്‍ പ്ലാവിന്റെ ശിഖരങ്ങളില്‍ ഒന്നാണ്‌ പൊട്ടി വീണത്‌.വൈദ്യുതി പോസ്‌റ്റില്‍ മരം വീണതോടെ അടുത്തടുത്തുണ്ടായ മൂന്ന്‌ പേസ്‌റ്റുകള്‍ നിലംപൊത്തി. ഇതിലൊന്നാണ്‌ സമീപത്തുണ്ടായിരുന്ന ഓട്ടോയ്‌ക്കു മുകളില്‍ വീണത്‌.










from kerala news edited

via IFTTT