121

Powered By Blogger

Thursday, 2 April 2015

കല്ലിയോട്ട്‌ ബൈക്കുകളുടെ മത്സരയോട്ടം











Story Dated: Friday, April 3, 2015 02:35


നെടുമങ്ങാട്‌: സ്വകാര്യ എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥികളുടെ ബൈക്ക്‌ റേസിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്‌. കല്ലിയോട്‌ സ്വകാര്യ എന്‍ജിനീയറിംഗ്‌ കോളജിലെ വിദ്യാര്‍ഥികളാണ്‌ നാട്ടുകാര്‍ക്ക്‌ ഭീഷണിയുയര്‍ത്തി ബൈക്കുകളില്‍ മത്സരയോട്ടം നടത്തുന്നത്‌. നെടുമങ്ങാട്‌ പുത്തന്‍പാലം- വെഞ്ഞാറമൂട്‌ റോഡില്‍ തിരക്കേറിയ രാവിലെയും വൈകുന്നേരവുമാണ്‌ വിദ്യാര്‍ഥികള്‍ തമ്മില്‍ മത്സരയോട്ടവും അഭ്യാസ പ്രകടനം നടത്തുന്നത്‌.


ഈ സമയം അതുവഴി പോകുന്ന വാഹനങ്ങളും കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെടുന്നത്‌ പതിവായിരിക്കുകയാണ്‌. കഴിഞ്ഞ ദിവസവും മൂഴി ജംഗ്‌ഷനടുത്തുവച്ച്‌ സൈക്കിളില്‍ പോവുകയായിരുന്ന മൂഴി കൊല്ല സ്വദേശി പി. മധുസൂദനന്‍ നായരെ വിദ്യാര്‍ഥിസംഘം ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍കോളജിലെത്തിച്ചാണ്‌ ചികിത്സ നല്‍കിയത്‌. നിരവധി പരാതികള്‍ നല്‍കിയെങ്കിലും പോലീസും മോട്ടോര്‍ വാഹന വകുപ്പും ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന്‌ നാട്ടുകാര്‍ പരാതിപ്പെട്ടു.










from kerala news edited

via IFTTT