ജനജീവിതം സ്തംഭിപ്പിച്ച് യു.എ.ഇ.യില്‍ പൊടിക്കാറ്റ്
Posted on: 03 Apr 2015
യു.എ.ഇ. യില്‍ ബുധനാഴ്ച അര്‍ധരാത്രി തുടങ്ങിയ പൊടിക്കാറ്റ് വ്യാഴാഴ്ച വൈകിട്ടുവരെ നീണ്ടുനിന്നു. യു.എ.ഇ.യുടെ എല്ലാ ഭാഗങ്ങളിലും അന്തരീക്ഷം പൊടിമൂടിക്കിടന്നു. പതിവില്ലാത്തവിധം മഞ്ഞനിറത്തിലായിരുന്നു പൊടിക്കാെറ്റത്തിയത്.
രാവിലെ ജോലിക്ക് പോകാനിറങ്ങിയ നിരവധിപേര്‍ മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍പ്പെട്ടു. ഷാര്‍ജ, അബുദാബി, ഫുജൈറ, ഉമ്മല്‍ഖുവൈന്‍, അജ് മാന്‍ തുടങ്ങിയ എമിറേറ്റുകളില്‍ മിക്ക ഓഫീസുകളും വ്യാഴാഴ്ച പൊടികാരണം അവധി പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരില്‍ ഭൂരിപക്ഷത്തിനും എത്തിച്ചേരാനുമായില്ല.
ദുബായില്‍ ഉച്ചയ്ക്കുശേഷം മിക്കസ്ഥാപനങ്ങള്‍ക്കും അവധിനല്കി. പ്രവര്‍ത്തിച്ച ഓഫീസുകളില്‍ ഹാജര്‍നിലയും കുറവായിരുന്നു. രൂക്ഷമായ പൊടിക്കാറ്റ് കാരണം ദുബായ്, ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങളിലെ വിമാനസര്‍വീസുകളും താളംതെറ്റി. മിക്ക വിമാനങ്ങളും രണ്ടുംമൂന്നും മണിക്കൂറുകള്‍ വൈകി. ചില സര്‍വീസുകള്‍ റദ്ദാക്കി. പുറപ്പെടേണ്ട വിമാനങ്ങളും സമയം തെറ്റിയാണ് പോയത്.
പൊടികാരണം ദൂരക്കാഴ്ച ലഭ്യമല്ലാതിരുന്നതിനാല്‍ ദുബായ്, അബുദാബി പബ്ലിക്ക് ബസ് ഗതാഗതം വ്യാഴാഴ്ചഉച്ചവരെ പൂര്‍ണമായും നിര്‍ത്തിവെച്ചു. യു.എ.ഇ.യില്‍ അതിശക്തമായ പൊടിക്കാറ്റ് വെള്ളിയാഴ്ചയും തുടരുമെന്ന് യു.എ.ഇ. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച ഖത്തറിലും സൗദി അറേബ്യയിലും ശക്തമായ പൊടിക്കാറ്റ് വീശിയിരുന്നു.
from kerala news edited
via IFTTT