121

Powered By Blogger

Thursday, 2 April 2015

അവധിക്കാലത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വിനോദസഞ്ചാരമേഖല








അവധിക്കാലത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വിനോദസഞ്ചാരമേഖല


Posted on: 03 Apr 2015


മൈസൂരു: കേരളമടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ വേനലവധിക്കാലം ആരംഭിച്ചത് കര്‍ണാടക ടൂറിസം രംഗത്തിന് പ്രതീക്ഷ നല്‍കുന്നു.

ഞായറാഴ്ച ഈസ്റ്റര്‍ ദിവസം കഴിയുന്നതോടെ നഗരത്തിലേക്ക് വിനോദസഞ്ചാരികളുടെ വന്‍ ഒഴുക്കുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ സൂചനയായി നിരവധി സഞ്ചാരികള്‍ ഈ മാസം ആദ്യംമുതല്‍തന്നെ മൈസൂരുവിലെത്തി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസമായി മാന്ദ്യം അനുഭവിച്ചിരുന്ന ഹോട്ടല്‍, ലോഡ്ജിങ് മേഖലകള്‍ക്ക് ഇത് ഏറെ ആശ്വാസമാകും.

കേരളത്തിലേക്കുള്ള ബദല്‍പാത നവീകരണം പൂര്‍ത്തിയായതോടെ കൂടുതല്‍ സഞ്ചാരികള്‍ മൈസൂരുവിലേക്കെത്താനുള്ള സാധ്യതയുണ്ട്.

കേരളത്തില്‍ ഈ മാസം ആദ്യമാണ് പരീക്ഷകള്‍ക്കുശേഷം വേനലവധി ആരംഭിച്ചത്. ഈ ആഴ്ച തന്നെ വിശുദ്ധവാരം വന്നതിനാലാണ് വിനോദസഞ്ചാരികളുടെ ഒഴുക്ക് ദൃശ്യമല്ലാത്തത്. എന്നാല്‍, ഈസ്റ്റര്‍ കഴിയുന്നതോടെ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്ന് കുടുംബങ്ങള്‍ കൂട്ടത്തോടെ നഗരത്തിലേക്കെത്തുമെന്നാണ് കരുതുന്നത്. മൈസൂരുവിലെ പല ലോഡ്ജുകളിലെയും മുക്കാല്‍ ഭാഗത്തോളം മുറികളും ബുക്കുചെയ്യപ്പെട്ടുകഴിഞ്ഞതായാണ് അറിയുന്നത്.

ഈ ആഴ്ചത്തെക്കാള്‍ കേരളത്തില്‍നിന്നും കൂടുതല്‍ ബസ്സുകളുടെ ബുക്കിങ്ങുകളുണ്ടെന്ന് മൈസൂരുവിലെ മലയാളി പാക്കേജ് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ഇതു കൂടാതെ ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളും അടുത്തയാഴ്ച മുതല്‍ മൈസൂരുവിലേക്കെത്തുമെന്നാണ് സൂചന.

വേനലവധിക്കാലം മൈസൂരുവിലെ ഏറ്റവും വലിയ സീസണായാണ് അറിയപ്പെടുന്നത്. അതിനാല്‍, കഴിഞ്ഞ ഒന്നരമാസത്തിനിടെയുണ്ടായ നഷ്ടം സീസണിലെ വരുമാനത്തിലൂടെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. ഭാഗികമായിമാത്രം പ്രവര്‍ത്തിച്ചിരുന്ന നഗരത്തിലെ കേരള ഹോട്ടലുകളും ഇപ്പോള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കുന്നുണ്ട്.











from kerala news edited

via IFTTT