121

Powered By Blogger

Thursday, 2 April 2015

ആറാട്ടുകുളങ്ങരയില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു











Story Dated: Friday, April 3, 2015 02:35


വൈക്കം: നഗരസഭ അഞ്ചാം വാര്‍ഡിലെ ചാലപ്പറമ്പ്‌-ആറാട്ടുകുളങ്ങര റോഡില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു. രാത്രി കാലങ്ങളില്‍ വീടിന്റെ വാതിലുകളില്‍ മുട്ടിയും പരിസരങ്ങളില്‍ ഒളിച്ചിരുന്നും പ്രദേശവാസികളെ ചിലര്‍ ഭയപ്പെടുത്തുകയാണെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വീട്ടുവളപ്പില്‍ ഒളിച്ചിരുന്നയാള്‍ നായ കുരച്ചപ്പോള്‍ ഓടിപ്പോയതായിവീട്ടുകാര്‍ പറയുന്നു.


പ്രദേശത്ത്‌ വഴിവിളക്കുകളില്ലാത്തത്‌ സാമൂഹ്യവിരുദ്ധര്‍ക്ക്‌ ബലമേകുന്നു. വഴിവിളക്കുകള്‍ തെളിയിക്കണമെന്നാവശ്യപ്പെട്ട്‌ അധികാരികളെ പലതവണ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

പോലീസ്‌ പട്രോളിംഗ്‌ ശക്‌തമാക്കിയും വഴിവിളക്കുകള്‍ തെളിയിച്ചും പ്രദേശത്തെ ജനങ്ങളുടെ ഭീതിയകറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT