Story Dated: Friday, April 3, 2015 06:18
കെയ്റോ: ഈജിപ്തിലെ സിനായ് പ്രവശ്യയില്‍ സുരക്ഷ സേനയ്ക്ക് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ 19 പേര് കൊല്ലപ്പെട്ടു. ഇതില്‍ 15 സുരക്ഷ ഉദ്യോഗസ്ഥരും, നാല് സാധാരണക്കാരും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ 19 സാധാരണക്കാര്‍ക്കും 19 സൈനികര്‍ക്കും പരിക്കേറ്റു.
വടക്കന്‍ സിനായിലെ നാലു സുരക്ഷ ചെക്ക്പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. ചെക്ക് പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത് സുരക്ഷ ക്രമീകരണങ്ങളെ തകര്‍ക്കാനായിരുന്നെന്നും തീവ്രവാദികളുടെ യഥാര്‍ഥ ലക്ഷ്യം വടക്കന്‍ സിനായിലെ ഷെയ്ഖ് സുവൈദ് നഗരത്തിന്റെ തെക്കന്‍ പ്രദേശങ്ങളായിരുന്നെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
from kerala news edited
via IFTTT