121

Powered By Blogger

Sunday, 3 May 2020

വനിതകളുടെ ജന്‍ധന്‍ സഹായം 500 രൂപ ബാങ്കുകളില്‍നിന്ന് വാങ്ങാം: മാര്‍ഗരേഖ ഇങ്ങനെ

വനിതാ ജൻധൻ അക്കൗണ്ടുകളിൽ കേന്ദ്രസർക്കാർ നൽകുന്ന സഹായത്തിന്റെ രണ്ടാം ഗഡുവായ 500 രൂപ വിതരണം തുടങ്ങി. തിരക്കൊഴിവാക്കാൻ അക്കൗണ്ട് നമ്പർ അടിസ്ഥാനത്തിലായിരിക്കും ബാങ്കുകളിൽനിന്ന് പണംനൽകുക. പണം പിൻവലിക്കുന്നത് സംബന്ധിച്ച് എസ്ബിഐ വിശദമായ മാർഗരേഖതന്നെ തയ്യാറാക്കിയിട്ടുണ്ട്. പൂജ്യം, ഒന്ന് അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് തിങ്കളാഴ്ച പണം പിൻവലിക്കാം. അഞ്ചിന് 2, 3. മെയ് ആറിന് 4, 5. എട്ടിന് 6, 7. 11-ന് 8, 9 എന്നീ തിയതികളിലായിരിക്കും പണം നൽകുക. ഈ തുക ഉടൻ പിൻവലിച്ചില്ലെങ്കിലും അക്കൗണ്ടുകളിൽ സുരക്ഷിതമായിരിക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും ബാങ്കുകളുടെ ശാഖകളിൽനിന്നും എടിഎമ്മുകളിൽനിന്നും പണംപിൻവലിക്കാൻ കഴിയുക. ശാഖകളിലെത്തി പണംപിൻവലിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത എടിഎമ്മുകൾ ഇതിനായി വിനിയോഗിക്കാം. ഏത് ബാങ്കിന്റെ എടിഎമ്മിൽനിന്നും പണംപിൻവലിക്കുന്നതിന് നിരക്കൊന്നും ഈടാക്കുകയില്ല. ആദ്യ ഗഡുവായ 500 രൂപവീതം 20.5 കോടി സ്ത്രീകളുടെ ജൻധൻ അക്കൗണ്ടുകളിലാണ് വരവുവെച്ചത്. The 2nd instalment of ex-gratia announced for women #JanDhanYojana account holders under the #PMGKY package will be disbursed as per the following schedule. Beneficiaries can withdraw the amount from branches, ATMs or CSPs. #PMJDY #SBI pic.twitter.com/GCDDZPl00P — State Bank of India (@TheOfficialSBI) May 2, 2020

from money rss https://bit.ly/2yfrBZp
via IFTTT