121

Powered By Blogger

Sunday, 3 May 2020

രണ്ടാം ഉത്തേജക പാക്കേജ് കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കും

ന്യൂഡൽഹി:കോവിഡും അടച്ചിടലുമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി രണ്ടാം ഉത്തേജക പാക്കേജ് കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കും. ഗ്രാമീണ സമ്പദ് വ്യവസ്ഥ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ, അസംഘടിത മേഖല എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ളതായിരിക്കും പാക്കേജെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്മണ്യൻ പറഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന. ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് അടിയന്തര സഹായധന പാക്കേജ് പ്രഖ്യാപിച്ചേക്കും. ഇതിനായുള്ള നിർദേശങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ തയ്യാറാക്കി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നൽകിയിട്ടുണ്ട്. ക്രെഡിറ്റ് ഗ്യാരന്റി സ്കീമിന്റെ പരിധി ഉയർത്തുക, നികുതി ഇളവുകൾ നൽകുക, ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് വിവിധ മന്ത്രാലയങ്ങൾ നൽകാനുള്ള കുടിശ്ശിക കൊടുത്തുതീർക്കുക തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രാലയം സർക്കാരിനു സമർപ്പിച്ചിരിക്കുന്നത്. ആറുലക്ഷം കോടിയുടെ ഉത്തേജകപാക്കേജാണ് വ്യവസായമേഖല പ്രതീക്ഷിക്കുന്നത്. മൊത്ത ആഭ്യന്ത ഉത്പാദനത്തിന്റെ (ജി.ഡി.പി.) മൂന്നുശതമാനമെങ്കിലും പാക്കേജായി പ്രഖ്യാപിക്കണമെന്നാണ് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകളിൽ വ്യവസായ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യമേഖലയെയും കർഷകരെയും പിന്തുണയ്ക്കുന്നതിനും പണ ലഭ്യത വർധിപ്പിക്കുന്നതിനും വായ്പയുടെ ഒഴുക്കു കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ ഇടപെടലുകളെക്കുറിച്ചാണ് ധനമന്ത്രാലയുമായി പ്രധാനമന്ത്രി ചർച്ച ചെയ്തത്. കച്ചവടമേഖലയെ സഹായിച്ചുകൊണ്ട് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ അടിസ്ഥാന സൗകര്യ പദ്ധതികൾ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യ മേഖലയിലെ പ്രവൃത്തികളുടെ വേഗം കൂട്ടുന്നതിനും പെട്ടെന്നു നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

from money rss https://bit.ly/3fgv6zq
via IFTTT