121

Powered By Blogger

Sunday, 3 May 2020

കനത്ത ഇടിവ്‌: സെന്‍സെക്‌സില്‍ 1441 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞയാഴ്ചയിലെ മികച്ച നേട്ടത്തിനുശേഷം ഓഹരി സൂചികകൾ കൂപ്പുകുത്തി. സെൻസെക്സ് 1441 പോയന്റ് നഷ്ടത്തിൽ 32275ലും നിഫ്റ്റി 416 പോയന്റ് താഴ്ന്ന് 9443ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1138 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 291 ഓഹരികൾ നേട്ടത്തിലുമാണ്. 62 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, വേദാന്ത, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോർകോർപ്, ആക്സിസ് ബാങ്ക് മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. സിപ്ല, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. നിഫ്റ്റി ബാങ്ക് സൂചിക ആറുശതമാനത്തോളം നഷ്ടത്തിലാണ്. ഐടി, ഓട്ടോ, ഹെൽത്ത് കെയർ, ലോഹം, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണ്. യുഎസ്-ചൈന തർക്കവും രാജ്യമൊട്ടാകെ അടച്ചിടൽ നിട്ടിയതും നിക്ഷേപകരുടെ ആത്മവിശ്വാസം തകർത്തുവെന്നുവേണം കരുതാൻ. കനത്ത വില്പന സമ്മർദവും വിപണിയെ ബാധിച്ചു. മൂന്നുദിവസത്തെ അവധിക്കുശേഷമാണ് ഓഹരി വിപണി തിങ്കളാഴ്ച സജീവമായത്.

from money rss https://bit.ly/2YzjYYj
via IFTTT