121

Powered By Blogger

Thursday, 16 January 2020

ബജറ്റിനു മുന്നോടിയായി മികച്ച പ്രകടനം: വിപണി ശ്രദ്ധയോടെ നീങ്ങും

ഒരു മാസമായി വിപണി വളരെ ഉത്സാഹഭരിതമാണ്. അപകട സാധ്യതകൾ കുറഞ്ഞതോടെ ചെറുകിട, ഇടത്തരം ഓഹരികളിൽ മികച്ച പ്രകടനമുണ്ടായി. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടപ്രതീക്ഷകളും 2020 സാമ്പത്തിക വർഷത്തെ മൂന്നാം പാദ അവലോകനത്തിൽ ചൂണ്ടിക്കാട്ടിയ ലാഭ നേട്ടത്തിന്റെ സഞ്ചാരപഥവും ഇതിനു കാരണമായിട്ടുണ്ട്. വളർച്ച കേന്ദ്രപ്രമേയമായി മുന്നിൽ കാണുന്ന ബജറ്റിന്റെ കാര്യത്തിൽ പൊതുവിൽ വലിയ പ്രതീക്ഷകളാണുള്ളത്. വ്യവസായങ്ങൾക്ക് അനുകൂല നടപടികൾ പ്രതീക്ഷിക്കുന്നുണ്ട്. ഉപഭോഗം വർധിപ്പിക്കുന്നതിന് പൊതുജനത്തിന് നികുതിയിളവും ഗ്രാമീണ വിപണികൾക്ക് പ്രത്യേക പദ്ധതികളും ഉണ്ടാകുമെന്നാണ് കരുതുന്നത്. വാഹന, അടിസ്ഥാന സൗകര്യ, റിയൽ എസ്റ്റേറ്റ് ,ഹൗസിംഗ് മേഖലകൾക്ക് പ്രത്യേകമായ ഇളവുകൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ ബജറ്റനുസരിച്ച് 2020 സാമ്പത്തിക വർഷത്തെ ധനകമ്മി 3.3 ശതമാനമാണു കണക്കാക്കിയിരുന്നത്. എന്നാൽ മൊത്ത ആഭ്യന്തര ഉൽപാദന(GDP)വളർച്ചയിലുണ്ടായ കുറവും അനുവദിക്കപ്പെട്ട പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും കാരണം സ്ഥിതിയാകെ മാറിമറിഞ്ഞു. എന്നാൽ ഇവ വിപണിയിൽ പ്രകടമായതിനാൽ യഥാർത്ഥ ധനകമ്മി 3.6 ശതമാനം മുതൽ 3.8 ശതമാനംവരെയായാലും മാറ്റമൊന്നും ഉണ്ടാകാനിടയില്ല. 2020 സാമ്പത്തിക വർഷത്തെ ചിലവുകളിലും പണവിതരണത്തിലും സർക്കാറിനുള്ള നിയന്ത്രണത്തെ ആശ്രയിച്ചിരിക്കും ഇതെല്ലാം. അസാധാരണ വർഷങ്ങളിൽ അനുവദിക്കപ്പെട്ടിട്ടുള്ള ധനപരമായ ഉത്തരവാദിത്തവും ബജറ്റ് കൈകാര്യവും (FRBM)എന്ന രക്ഷാസൂത്രം ഉയർത്തി സർക്കാർ 0.5 ശതമാനം എന്ന പരിധിയിൽ നിൽക്കാനാണിട. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടപദ്ധതികൾക്ക് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള 105 ലക്ഷം കോടി കഴിഞ്ഞ 6 വർഷം ചിലവഴിച്ചിട്ടുള്ള 52 ലക്ഷം കോടിയുടെ ഇരട്ടിയിലധികമാണ്. എന്നാൽ ദുർബ്ബലമായ ധനസ്ഥിതി ഈ ലക്ഷ്യം നേടുന്നതിന് വിഘാതമാണ്. സർക്കാരിന്റെ ആസൂത്രണവും കാര്യക്ഷമമായ സാമ്പത്തിക നീക്കവുമില്ലെങ്കിൽ ഈ വൻപദ്ധതി അസാധ്യമാകും. ബജറ്റിനെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകൾ കൂടുതൽ യാഥാർഥ്യ ബോധത്തോടെയുള്ളതാണ്. രണ്ടു വർഷത്തെ ബജറ്റിലെ പിഴവുകളും മികവുകളും വിപണിയെ കാര്യങ്ങൾ പരിശോധിച്ചു നീങ്ങാൻ പ്രേരിപ്പിക്കുന്നു. പിഴവുകൾ മനസിലാക്കി സർക്കാർ തെറ്റുതിരുത്തൽ നടപടികളും സഹായ നടപടികളും പ്രഖ്യാപിച്ചത് സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയ്ക്കു വകനൽകുന്നുണ്ട്. നിഫ്റ്റി 50ൽ 2.1 ശതമാനവുംനിഫ്റ്റി ഇടത്തരം ഓഹരികളിൽ 5.3 ശതമാനവുംനിഫ്റ്റി ചെറുകിട ഓഹരികളിൽ 10.2 ശതമാനവുംവളർച്ചയാണ്രേഖപ്പെടുത്തിയിട്ടുള്ളത്.ബജറ്റിനു മുന്നോടിയായുള്ള മികച്ചപ്രകടനത്തിനുശേഷം വിപണി അൽപം ശ്രദ്ധയോടെ, നടപ്പു മൂന്നാം പാദത്തിലെ ഫലങ്ങളും (ബാങ്കിംഗ് രംഗത്തെ വർധിച്ച കിട്ടാക്കടങ്ങളുടെ കാര്യമുൾപ്പടെ)യഥാർത്ഥ ബജറ്റും വിലയിരുത്തിയേക്കും. ഉപഭോക്തൃ വിലക്കയറ്റം കഴിഞ്ഞ മാസത്തെയപേക്ഷിച്ച് 6 വർഷത്തെ ഏറ്റവും കൂടിയ നിരക്കായ 7.35 ശതമാനത്തിലെത്തിയിട്ടും ഓഹരി വിപണി പ്രധാന നേട്ടങ്ങളിൽ പിടിച്ചുനിൽക്കുകയും പുതിയ തലത്തിൽ വിൽപന നടത്തുകയും ചെയ്തുവെന്നത് ആശ്വാസകരമാണ്. റിസർവ് ബാങ്കിന്റെ ആശ്വാസപരിധിക്ക് എത്രയോ മുകളിലാണ് ഉപഭോക്തൃവില സൂചിക (CPI) എന്നതിനാൽ ഉടനെ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷ വേണ്ട. ചില പ്രത്യേക ഭക്ഷ്യ വസ്തുക്കൾക്കും എണ്ണയ്ക്കും പെട്ടെന്നുണ്ടായ വില വർധനയാണ് പ്രധാനമായും വിലക്കയറ്റത്തിനു കാരണമെന്നു വിപണി കരുതുന്നു. അടുത്ത രണ്ടോ മൂന്നോ മാസത്തിനിടെ വിലകുറയുകയും ദീർഘകാല പ്രവണതകളെ ബാധിക്കാതെ പോവുകയും ചെയ്യുമെന്നാണ് മൊത്തവില സൂചികയിലെ (WPI) കുറഞ്ഞ ഉൽപാദന കണക്കുകൾ സൂചിപ്പിക്കുന്നത്. റിസർവ് ബാങ്ക് പലിശ നിരക്കുകൾ 135 പോയന്റ് കുറച്ചിട്ടുണ്ട്. ഇതിന്റെ വലിയൊരു വിഭാഗം ബാങ്കിന്റെ വായ്പാ നിരക്കിൽ പ്രതിഫലിക്കാനിരിക്കുന്നതേയുള്ളു. ബജറ്റിനു ശേഷം ഇതു സംഭവിക്കുന്നതോടെ സർക്കാർ ധന സ്ഥിതിയിൽ ദൃഢതകൈവരുമെന്ന് പ്രതീക്ഷിക്കാം. മൂന്നാംപാദ ഫലങ്ങൾക്കുള്ള തുടക്കം നല്ലതും പ്രതീക്ഷാനുസൃതവുമാണ്. മുൻവർഷത്തെയപേക്ഷിച്ച് നിഫ്റ്റി 50 സൂചിക നേട്ടത്തിൽ 20 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ താഴ്ന്നഅടിസ്ഥാന നിരക്കും കോർപറേറ്റ് നികുതിയിൽ അനുവദിക്കപ്പെട്ട ഇളവും വ്യവസ്ഥകളിലെ അയവും കിട്ടാക്കടങ്ങളിലെ നടപടികളുംമൂലം ബാങ്കിംഗ് രംഗത്തുണ്ടായ വളർച്ചയും ആണിതിനു കാരണം. സാധാരണ മഴ ലഭിക്കുന്നതോടെ ഉണ്ടാകുന്ന വിലക്കുറവും വർധിച്ച ഡിമാന്റുംമൂലം അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോഗ വസ്തുക്കളുടെ (FMCG) മേഖലയിൽ കാര്യമായ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. എണ്ണ വിപണന കമ്പനികളുടെ പ്രവർത്തനം മെച്ചപ്പെടുകയും പര്യവേഷണ രംഗത്ത് തൽസ്ഥിതി തുടരുകയും ചെയ്യുമെന്നതിനാൽ എണ്ണ, വാതക മേഖലയിൽ നല്ല രീതിയിൽ സമ്മിശ്ര വളർച്ചാ നിരക്കാവും രേഖപ്പെടുത്തുക. ബാങ്കിംഗ് രംഗത്തും ആഗോള ആവശ്യത്തിന്റെ കാര്യത്തിലും ഉണ്ടാകുന്ന മാന്ദ്യം ഐടി മേഖലയെ സമമായി നിർത്തിയേക്കും. എന്നാൽ വാഹന, ലോഹ, ടെലികോം മേഖലകളിൽ പ്രതികൂലമോ സമമോആയ വളർച്ച ആയിരിക്കുമെങ്കിലും മുൻപാദത്തെയപേക്ഷിച്ച് നേരിയ പുരോഗതി ദൃശ്യമാവും. മൊത്തത്തിൽ പരിശോധിക്കുമ്പോൾ 2020, 2021 സാമ്പത്തിക വർഷങ്ങളിൽ വരുമാനനേട്ടം മുന്നോട്ടു കൊണ്ടു പോകാൻ സഹായിക്കുന്നതു തന്നെയായിരിക്കും മൂന്നാം പാദഫലങ്ങൾ. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അടിസ്ഥാന ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/30rqMGr
via IFTTT