121

Powered By Blogger

Friday, 7 August 2020

കോവിഡ് പ്രതിസന്ധി അകലുന്നു: ഉണരാനൊരുങ്ങി ഹോട്ടൽ വ്യവസായം

കൊച്ചി: കോവിഡുമായി പൊരുത്തപ്പെട്ട് ജീവിതം തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ പല മേഖലകളിലും തുടരുമ്പോൾ ആകർഷകമായ പാക്കേജുകളും സുരക്ഷാ സംവിധാനങ്ങളുമൊരുക്കി സംസ്ഥാനത്തെ ഹോട്ടൽ ശൃംഖലകൾ പതിയെ സജീവമാകുകയാണ്. കോവിഡ്-19 മഹാമാരിയും തുടർന്നുണ്ടായ ലോക്ഡൗണും ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ മേഖലകളിലൊന്നായിരുന്നു ഹോട്ടൽ വ്യവസായം. ആകർഷകമായ നിരക്കിളവുകളിലൂടെയും പെയ്ഡ് ക്വാറന്റീൻ പാക്കേജുകളിലൂടെയും ഈ നഷ്ടം നികത്താനുള്ള ശ്രമത്തിലാണ് ഹോട്ടലുകൾ. കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ക്വാറന്റീൻ പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്. സ്വന്തം വീടുകളിലോ സംസ്ഥാന സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രങ്ങളിലോ താമസിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് ഇത്തരത്തിൽ ഹോട്ടലുകളിലേക്ക് പോകുന്നത്. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെ.ടി.ഡി.സി.) നിയന്ത്രണത്തിലുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും ടൂറിസ്റ്റ് ഹോമുകളിലും നേരത്തെ തന്നെ പെയ്ഡ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ സൗകര്യം ഒരുക്കിയിരുന്നു. ഇതിനു പുറമെയാണ് മറ്റ് മുൻനിര ഹോട്ടൽ ശൃംഖലകളും ഈ രീതിയിൽ ബിസിനസിലേക്ക് തിരിച്ചു കയറിത്തുടങ്ങിയിരിക്കുന്നത്. ഭക്ഷണവും താമസവും അടക്കം ഒരു ദിവസത്തേക്ക് ശരാശരി 3,500-5,000 രൂപയാണ് നക്ഷത്ര ഹോട്ടലുകൾ പലതും ഈടാക്കുന്നത്. ക്വാറന്റീൻ അല്ലാതെയും നിലവിൽ ഉപഭോക്താക്കൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ബിസിനസ്, വ്യക്തിഗത ആവശ്യങ്ങൾക്കായി എത്തുന്നവരാണ് ഇവരിൽ കൂടുതലും. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായാണ് ഇത്തരം ബുക്കിങ്ങുകൾ നടക്കുന്നതെന്ന് ഹോട്ടലുകാർ അറിയിച്ചു. കൂടുതൽ ബുക്കിങ്ങുകളും നടക്കുന്നത് ഓൺലൈനായാണ്. ഇതിനു പുറമെ െറസ്റ്റോറന്റ് സേവനങ്ങളും വൻകിട ഹോട്ടലുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. വലിയ തോതിൽ ബുക്കിങ്ങുകൾ നടക്കുന്നില്ലെങ്കിലും സാധാരണ നിലയിലേക്ക് തിരിച്ചുകയറുന്നതിന്റെ സൂചനകളാണിത്. ഷിപ്പിങ് ഏജൻസികളിൽ നിന്നുള്ള ബുക്കിങ് സംസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രവും തുറമുഖ ഹബ്ബുമായ കൊച്ചിയിൽ ഹോട്ടൽ ശൃംഖലകൾക്ക് ആശ്വാസമായിട്ടുള്ളത് ഷിപ്പിങ് ഏജൻസികളിൽ നിന്നുള്ള ബൾക്ക് ബുക്കിങ്ങാണ്. ഡ്യൂട്ടി കഴിഞ്ഞിട്ടും തിരിച്ചുപോകാനാകാത്ത ജീവനക്കാർക്കായുള്ള ബുക്കിങ്ങാണ് ഷിപ്പിങ് ഏജൻസികൾ വഴി നടക്കുന്നത്. മാർച്ച് മുതൽ തന്നെ ഈ മേഖലയിൽ നിന്നുള്ള ബുക്കിങ് വരുന്നുണ്ടെന്നാണ് ഹോട്ടലുകളിൽ നിന്നുള്ള വിവരം. അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കുന്നതോടെ ഇത് കുറയും. എന്നാൽ, അതോടെ സാധാരണ ഗതിയിലുള്ള ബിസിനസ് വന്നു തുടങ്ങുമെന്നാണ് ഹോട്ടൽ ഉടമകളുടെ പ്രതീക്ഷ.

from money rss https://bit.ly/2DMcwR8
via IFTTT