121

Powered By Blogger

Thursday 5 August 2021

ഓണക്കാലത്തു കർഷകർക്ക് പ്രതീക്ഷയേകി റബ്ബർവില ഉയരുന്നു

ആലപ്പുഴ: ഓണക്കാലത്തു കർഷകർക്ക് ആഹ്ലാദമായി റബ്ബർവില ഉയരുന്നു. വ്യാഴാഴ്ച ആർ.എസ്.എസ്. -4 ഇനത്തിന് 173 രൂപയാണു കിലോയ്ക്ക് വില. അന്താരാഷ്ട്രവിപണിയിലും അനുകൂല സാഹചര്യമായതിനാൽ പെട്ടെന്നൊരു വിലത്തകർച്ച ഉണ്ടാകില്ലെന്നാണു പ്രതീക്ഷ. കോവിഡ് കാലത്ത് കടത്തുകൂലി കൂടിയതും കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും ഇറക്കുമതി അനാകർഷകമാക്കി. പ്രധാന റബ്ബറുത്പാദക രാജ്യങ്ങളിലെ കറൻസികൾക്കുണ്ടായ മൂല്യത്തകർച്ചയാണു മറ്റൊരുകാര്യം. ഇതോടെ നാട്ടിൽനിന്ന് റബ്ബർ വാങ്ങാൻ നിർബന്ധിതരായിരിക്കുകയാണു വ്യവസായികൾ. ഇറക്കുമതി സജീവമായാലും വലിയ അളവിലേക്കു പോകില്ലെന്നാണു വിപണിനിരീക്ഷകർ കരുതുന്നത്. ലാറ്റക്സ് വില കൂടി, വില്പനയും റബ്ബർ പാൽ (ലാറ്റക്സ് ) വില 180 - 185 രൂപയെത്തിയതോടെ ഇതുവിൽക്കുന്ന കർഷകരുടെ എണ്ണവും കൂടി. ഷീറ്റുണ്ടാക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകുമെന്നുമാത്രമല്ല, വില കൂടുതൽ കിട്ടുകയും ചെയ്യും. കോവിഡ് കാലത്ത് ഗ്ലൗസ് ഉത്പാദനം വർധിച്ചതാണ് ലാറ്റക്സ് ഡിമാൻഡ് കൂട്ടിയത്. ടയർ ഇതര ഉത്പന്നങ്ങൾക്കുവേണ്ടിയാണ് ലാറ്റക്സ് ഉപയോഗിക്കുന്നത്. ഉത്തരേന്ത്യൻ കമ്പനികളാണു പ്രധാന ആവശ്യക്കാർ. മഴ വലയ്ക്കുന്നു മഴമൂലം വിപണിയിൽ റബ്ബർലഭ്യത കുറഞ്ഞതു വിലകൂടാൻ ഒരുകാരണമാണ്. തുടർച്ചയായി ഇനിയും മഴചെയ്താൽ ടാപ്പിങ് പൂർണമായും മുടങ്ങും. മറ്റുസാഹചര്യങ്ങളെല്ലാം അനുകൂലമായി നിൽക്കവെ കുറച്ചുദിവസം നല്ലവെയിൽ കിട്ടാനാണു കർഷകർ കാത്തിരിക്കുന്നത്.

from money rss https://bit.ly/3yvaJr8
via IFTTT