121

Powered By Blogger

Tuesday, 25 January 2022

ഓഹരി ഇടപാട് നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് ലക്ഷ്യമിട്ടതിനേക്കാള്‍ 57% അധികതുക

മുംബൈ: കോവിഡിനെതുടർന്ന് വിപണിയിൽ ചെറുകിട നിക്ഷേപകരുടെ എണ്ണം വൻതോതിൽ കൂടിയതോടെ ഓഹരി ഇടപാട് നികുതി (സെക്യൂറ്റീസ് ട്രാൻസാക് ഷൻ ടാക്സ്)യിനത്തിൽ സർക്കാരിന് ലഭിച്ചത് ലക്ഷ്യമിട്ടതിനേക്കാൾ 57ശതമാനം അധികതുക. 2019-20 സാമ്പത്തിക വർഷത്തിൽ ലഭിച്ച 12,374 കോടി രൂപ കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വർഷം ലക്ഷ്യതുക 12,500 കോടിയായാണ് നിശ്ചയിച്ചത്. എന്നാൽ 2021 ഏപ്രിൽ മുതൽ നവംബർവരെ ഓഹരി ഇടപാട് നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചത് 19,737 കോടി രൂപയാണ്. ബജറ്റ് ലക്ഷ്യത്തേക്കാൾ 57ശതമാനം അധികതുകയാണ് ഈയിനത്തിൽ നേടാനായത്. എക്സ്ചേഞ്ചുകളിലെവിറ്റുവരവിലുണ്ടായ വൻവർധനവാണ് ഈ നേട്ടത്തിന് കാരണം. 2019-20 വർഷത്തിൽ എൻഎസ്ഇയുടെ കാഷ് സെഗ്മെന്റിലെ പ്രതിദിന ട്രേഡിങ് വിറ്റുവരവ് 36,432 കോടി രൂപയായിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ ഇത് ഇരട്ടിയോളമുയർന്ന് 61,839 കോടി രൂപയായി. 2022ആയപ്പോൾ പ്രതിമാസ ശരാശരി 70,000 കോടി രൂപയിലേറെയായാണ് വർധിച്ചത്. ഓഹരികൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ഇടപാട് നികുതിയിനത്തിൽ 0.1ശതമാനമാണ് നിക്ഷേപകനിൽനിന്ന് നികുതി ഈടാക്കുന്നത്. നിക്ഷേപകരിൽ കൂടുതൽപേരും ദിനവ്യാപാരത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതിനാലാണ് എസ്ടിടിയിനത്തിൽ വൻവർധനവുണ്ടായത്. വിപണിയിൽ റീട്ടെയിൽ പങ്കാളിത്തം കൂടുന്നതിനാൽ 2022-23 സാമ്പത്തികവർഷവും ഈയിനത്തിൽ മികച്ചവരുമാനം സർക്കാരിന് ലഭിക്കും.

from money rss https://bit.ly/3u10V9d
via IFTTT