121

Powered By Blogger

Tuesday, 1 February 2022

സര്‍ക്കാര്‍ കൂടുതല്‍ തുക കടമെടുക്കുന്നു: കുതിച്ച് ബോണ്ട് ആദായം

ധനകമ്മി പ്രതീക്ഷിച്ചതിലും കൂടുമെന്ന് വ്യക്തമായതും പൊതുവിപണിയിൽനിന്ന് വൻതോതിൽ കടമെടുക്കേണ്ടിവരുമെന്ന ബജറ്റ് പ്രഖ്യാപനവും കടപ്പത്ര വിപണിയെ സമ്മർദത്തിലാക്കി. ഇതോടെ സർക്കാർ കടപ്പത്രങ്ങളുടെ ആദായം കുതിച്ചുയർന്നു. 10വർഷക്കാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായം 6.68ശതമാനത്തിൽനിന്ന് 6.92ശതമാനമായാണ് ഉയർന്നത്. കടപ്പത്ര വിപണി സമ്മർദംനേരിട്ടതോടെ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ ആദായത്തിൽ ഇടിവുണ്ടായി. അടുത്ത സാമ്പത്തിക വർഷം വിപണിയിൽനിന്ന് 14.95 ലക്ഷം കോടി രൂപ കടമെടുക്കേണ്ടിവരുമെന്നാണ് ബജറ്റിൽ പറയുന്നത്. വിപണി വിലയിരുത്തിയതിനേക്കാൾ ഉയർന്ന തുക കടമെടുക്കേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് ബോണ്ട് ആദായത്തിൽ വർധനവുണ്ടാക്കിയത്. കോവിഡിന്റെ ആഘാതത്തിനിടയിൽ സമ്പദ്ഘടനയെ താങ്ങാൻ വിപണിയിൽ വൻതോതിൽ പണ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് സ്വീകരിച്ചിരുന്നു. പണപ്പെരുപ്പം ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ ബോണ്ട് വാങ്ങൽ പദ്ധതിയിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറാൻ ആർബിഐ നീക്കംതുടങ്ങിയപ്പോൾതന്നെ കടപ്പത്ര വിപണിയെ ബാധിച്ചിരുന്നു. കടമെടുക്കുന്ന തുകയിൽ വർധനവുണ്ടായതിനാൽ നിക്ഷേപകരെ കണ്ടെത്താൻ ആർബിഐക്ക് മറ്റുനടപടികളും സ്വീകരിക്കേണ്ടിവരും. ആദായത്തിൽ ഇനിയും വർധനവുണ്ടാകാൻ അതിടയാക്കുകയുംചെയ്യുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഫെബ്രുവരി ഒമ്പതിന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ പണവായ്പാ നയം നിർണായകമാണ്. കടപ്പത്ര ആദായം വർധിച്ചാൽ ഭാവിയിൽ നിരക്കുയർത്തൽ നടപടികളുമായി റിസർവ് ബാങ്കിന് മുന്നോട്ടുപോകേണ്ടിവരും. വായ്പ-നിക്ഷേപ പലിശയിലും അത് പ്രതിഫലിക്കും. Bond yields shoot up as govt resorts to record borrowings.

from money rss https://bit.ly/3IUpQzk
via IFTTT