121

Powered By Blogger

Monday, 16 March 2015

ഒരുമയുടെ പെരുമയുമായി സര്‍ക്കാര്‍ വിദ്യാലയം











Story Dated: Monday, March 16, 2015 01:05


പങ്ങട: പങ്ങട ഗവ. എല്‍.പി സ്‌കൂളിനു പറയാനുള്ളത്‌ ഒരുമയുടെയും കഠിനാധ്വാനത്തിന്റെയും വിജയഗാഥയാണ്‌. അധ്യാപകരും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും ഒന്നിച്ചു നടത്തുന്ന പ്രയത്‌നം ഈ സ്‌കൂളിന്‌ സമ്മാനിച്ചത്‌ ജില്ലയിലെ മികച്ച പി.ടി.എയ്‌ക്കുള്ള 2013- 14 വര്‍ഷത്തെ വിദ്യാഭ്യാസ വകുപ്പിന്റെ പുരസ്‌കാരമാണ്‌.


സ്‌കൂളിന്റെ നട്ടെല്ലായ രക്ഷിതാക്കള്‍ സ്‌കൂളിലെ നിത്യ സന്ദര്‍ശകരും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൈത്താങ്ങുമാണെന്ന്‌ സ്‌കൂളിലെ പ്രധാനാധ്യാപിക എം. അജിതകുമാരി പറഞ്ഞു. പ്ലാസ്‌റ്റിക്‌മുക്‌ത അന്തരീക്ഷം, വിഷമുക്‌തമായ പച്ചക്കറിത്തോട്ടം എന്നിവ ഈ സ്‌കൂളിന്റെ പ്രത്യേകതകളാണ്‌. കൂടാതെ രക്ഷിതാക്കള്‍ക്ക്‌ വരുമാന മാര്‍ഗമായി സ്വയംതൊഴില്‍, രക്ഷിതാക്കളുടെ സഹകരണത്തോടെയുള്ള സാന്ത്വനപ്പെട്ടി എന്നിവയെല്ലാം സ്‌കൂളിന്റെ നേട്ടമാണ്‌.


വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി വിദ്യാര്‍ഥികളെ അറിവിന്റെ ലോകത്തെത്തിക്കാനും പങ്ങട സ്‌കൂളിലെ അധ്യാപകര്‍ക്ക്‌ കഴിയുന്നു. രക്ഷിതാക്കള്‍ക്കായി അമ്മവായന എന്ന പരിപാടിയും ഇവിടെ സംഘടിപ്പിക്കുന്നു. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളില്‍ ഓരോ ക്ലാസുകാര്‍ നേതൃത്വം നല്‍കുന്ന അസംബ്ലി തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ നടത്തിവരുന്നു. അസംബ്ലിയുടെ ഭാഗമായ കൈയൊഴുത്ത്‌ പതിപ്പുകള്‍ വിജ്‌ഞാനത്തിന്റെ പ്രതീകങ്ങളാണ്‌.


3.30 മുതല്‍ നാലു വരെ പൊതുവിജ്‌ഞാന ക്ലാസുകളും സ്‌കൂളിന്റെ പ്രത്യേകതകളിലൊന്നാണ്‌.

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അക്ഷര ക്ലാസുകളും ഇവിടെ നടത്തപ്പെടുന്നു. ഈ സ്‌കൂളിനു സമീപത്തുള്ള പങ്ങട എസ്‌.എച്ച്‌. സ്‌കൂളിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കായി വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്‌.










from kerala news edited

via IFTTT

Related Posts:

  • ഇന്ധനവില കൊള്ള: സായാഹ്ന ധര്‍ണ നാളെ Story Dated: Thursday, January 29, 2015 01:41പാലക്കാട്‌: ഇന്ധനവില കൊള്ളയ്‌ക്കെതിരേ കേരള എന്‍.ജി.ഒ. യൂണിയന്റെ നേതൃത്വത്തില്‍ നാളെ വൈകീട്ട്‌ നാലിന്‌ പാലക്കാട്‌ സ്‌റ്റേഡിയം ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരത്ത്‌ സായാഹ്ന ധര്‍ണ നടത്… Read More
  • മത്സ്യ-കക്കാ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്‌ Story Dated: Thursday, January 29, 2015 01:39മണ്ണഞ്ചേരി: കായലോര - മത്സ്യമേഖലയെ തകര്‍ക്കുന്ന നയം തിരുത്തണമെന്നാവശ്യപ്പെട്ട്‌ മത്സ്യ-കക്കാ തൊഴിലാളികള്‍ അനിശ്‌ചിതകാല സമരത്തിനൊരുങ്ങുന്നു.മുന്നൊരുക്കമായുള്ള സമരപ്രഖ്യാപന … Read More
  • അഴീക്കോടിനെ അനുസ്മരിച്ചു അഴീക്കോടിനെ അനുസ്മരിച്ചുPosted on: 29 Jan 2015 ന്യൂഡല്‍ഹി: ഡോ. സുകുമാര്‍ അഴിക്കോടിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എന്‍.എസ്. ബുക്‌സിന്റെയും നാം ഡല്‍ഹിയുടെയും നേതൃത്വത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചു. ജോര്‍ജ് നെടുമ്പാ… Read More
  • ദുരിതയാത്രയ്‌ക്ക് അറുതി; പെരുങ്ങോട്ടുകുറിശി ജംഗ്‌ഷനിലെ റോഡ്‌ നവീകരണത്തിനു തുടക്കമായി Story Dated: Thursday, January 29, 2015 01:41പെരുങ്ങോട്ടുകുറിശി: പെരുങ്ങോട്ടുകുറിശി ജംഗ്‌ഷനിലെ റോഡ്‌ നവീകരണത്തിനു തുടക്കമായി. കുഴല്‍മന്ദം, തിരുവില്വാമല റൂട്ടില്‍ വരുന്ന പെരുങ്ങോട്ടുകുറിശിയിലെ ജംഗ്‌ഷനില്‍, റോഡ്‌ തകര… Read More
  • പൊങ്കാല മഹോത്സവം പൊങ്കാല മഹോത്സവംPosted on: 29 Jan 2015 ന്യൂഡല്‍ഹി: ഫരീദാബാദ് സെക്ടര്‍ മൂന്നില്‍ ചെട്ടികുളങ്ങര ഭഗവതിക്ക് പൊങ്കാല സമര്‍പ്പണം നടന്നു.വി.യു. ബിനു നമ്പൂതിരി മുഖ്യകാര്യദര്‍ശിയായി. അഷ്ടദ്രവ്യ ഗണപതിഹോമം, ഉച്ചപൂജ, അന്നദാനം എന… Read More