ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രഖ്യാപന സമ്മേളനം
Posted on: 16 Mar 2015
കുവൈത്ത് സിറ്റി: കുവൈത്തിലെ മുഴുവന്‍ ഇന്ത്യക്കാരെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇന്ത്യന്‍ സോഷ്യല്‍ ഫോറം എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എ സഈദിന്റെ മഹനീയ സാന്നിധ്യത്തില്‍ അബ്ബാസിയ്യ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍വെച്ച് നടന്ന ചടങ്ങില്‍ നിലവില്‍ വന്നു.
പ്രസ്തുത ചടങ്ങില്‍ എ. സഈദ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സെന്‍ട്രല്‍ കമ്മിറ്റിയും വിവധ സംസ്ഥാന കമ്മിറ്റികളും പ്രഖ്യാപിച്ചു. സെന്റ്രല്‍ കമ്മിറ്റി പ്രസിഡന്റായി അബ്ദുല്‍ സലാം (കേരള), വൈസ് പ്രസിഡന്റായി അലാഉദ്ദീന്‍ (ബീഹാര്‍), ജനറല്‍ സെക്രട്ടറിയായി അംജദ് അലി (തമിഴ്‌നാട്), സെക്രട്ടറിമാരായി ത്വാഇഫ് അഹ്മദ് (കേരള), സമീര്‍ (കര്‍ണാടക) എന്നിവരെയും തിരഞ്ഞെടുത്തു.
നോര്‍ത്ത് ഇന്ത്യന്‍ മേഖല കമ്മിറ്റി പ്രസിഡന്റായി ഷാജഹാന്‍ തിരുപതി (എ.പി.), അമാനുളള കൂര്‍നോല്‍ (എ.പി.) ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കര്‍ണാടക : റഫീഖ് മാഞ്ചി - പ്രസിഡന്റ്, ഇംതിയാസ് അഹമ്മദ് - ജനറല്‍ സെക്രട്ടറി, തമിഴ്‌നാട് : ശക്കീല്‍ അഹമ്മദ്- പ്രസിഡന്റ്, സിക്കന്തര്‍ പാഷാ- ജനറല്‍ സെക്രട്ടറി, കേരള: മുഹമ്മദ് മുസ്തഫ - പ്രസിഡന്റ്, ഷാനവാസ്- ജനറല്‍ സെക്രട്ടറി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
പ്രസ്തുത ചടങ്ങില്‍ എസ്.ഡി.പി.ഐ. ദേശീയ പ്രവര്‍ത്തക സമിതി അംഗങ്ങളായ ഇല്ല്യാസ് മുഹമ്മദ് തുമ്പെ, എം.കെ. ഫൈസി, മുഹമ്മദ് ശാഫി, എസ്.ഡി.പി.ഐ. തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ്, കുവൈത്ത് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് സൈഫുദ്ദീന്‍ നാലകത്ത്, ഐ.എസ്.എഫ്. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അലാഉദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കവി പീതന്‍ കെ. വയനാടിന്റെ കാവ്യാലാപനം സദസ്സിനെ കോരിത്തരിപ്പിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദേശീയ സംസ്ഥാന ഭാരവാഹികളും, കിഫ് സെക്രട്ടറി ശിഹാബുദ്ദീന്‍ ടി.എസ്., അദാരാ ഇത്തിഹാദുല്‍ ബോപാര പ്രസിഡന്റ് അബ്ദുല്ല ഇബ്രാഹിം കോക്കാര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. പ്രോഗ്രാമിന്റെ ഇവെന്റ് കോര്‍ഡിനേറ്ററായ ഐ.സ്.എഫ്. ജനറല്‍ സെക്രട്ടറി അംജദ് അലി സ്വാഗതവും സെക്രട്ടറി ത്വാഇഫ് അഹമ്മദ് നന്ദിയും പറഞ്ഞു.
from kerala news edited
via IFTTT