121

Powered By Blogger

Monday, 16 March 2015

സാമൂഹിക വിരുദ്ധര്‍ കാര്‍ തകര്‍ത്തു











Story Dated: Monday, March 16, 2015 01:04


എടത്വാ: വഴിയരികില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാര്‍ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. കളങ്ങര എരുമത്ര റെജിയുടെ മാരുതി കാറാണ്‌ കഴിഞ്ഞ ദിവസം രാത്രി തകര്‍ത്തത്‌. കാറുമായി വീട്ടിലേക്കു പോകാന്‍ വഴിയില്ലാത്തതിനാല്‍ സമീപത്തെ ഇടവഴിയിലാണ്‌ പാര്‍ക്ക്‌ ചെയ്‌തിരുന്നത്‌.


ഇന്നലെ കാര്‍ എടുക്കാന്‍ എത്തിയപ്പോള്‍ തകര്‍ത്ത നിലയില്‍ കാണപെടുകയായിരുന്നു. സമീപത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഓട്ടോയില്‍ മലമൂത്രവിസര്‍ജ്‌ജനവും നടത്തിയിട്ടുണ്ട്‌. സന്ധ്യ കഴിഞ്ഞാല്‍ പരസ്യമദ്യപാനവും മയക്കുമരുന്ന്‌ ഉപയോഗവും ഇവിടെ പതിവാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. സ്‌ത്രീകള്‍ക്ക്‌ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്‌ഥയാണ്‌. എടത്വാ പോലീസില്‍ പരാതി നല്‍കി.










from kerala news edited

via IFTTT