Story Dated: Monday, March 16, 2015 01:55

ന്യൂഡല്‍ഹി: വനിതകള്‍ക്കെതിരേയുള്ള ആക്രമണം നിരന്തര സംഭവമായി മാറിയതോടെ കേരളത്തിലെ ഷീ ടാക്‌സി സംവിധാനം പോലെ വനിതകള്‍ക്കുള്ള പ്രത്യേക ടാക്‌സി സംവിധാനം ഡല്‍ഹിയിലേക്കും വരുന്നു. 'ശക്‌തി' എന്ന പേരില്‍ പ്രത്യേക ക്യാബ് സര്‍വീസ് അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത് ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലാണ്.
സ്‌ത്രീകള്‍ക്ക് വേണ്ടി സ്‌ത്രീകള്‍ തന്നെ ഓടിക്കുന്ന 20 ടാക്‌സികള്‍ വനിതാദിനമായ മാര്‍ച്ച് 8 ന് നടപ്പിലാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും പദ്ധതിക്ക് പൂര്‍ത്തീകരണം കൊണ്ടുവരുന്നതിനായി അല്‍പ്പം കൂടി നീട്ടിവെച്ചു. ഈ പദ്ധതി നടപ്പാക്കാന്‍ ഗതാഗത വകുപ്പിനെ സമീപിച്ചിരുന്നതായും പദ്ധതി അവതരിപ്പിക്കാന്‍ 100 ടാക്‌സികള്‍ എങ്കിലും വേണമെന്നും നിലവിലുള്ള ഫണ്ട് മതിയാകില്ലെന്നും എന്‍ഡിഎംസി ചെയര്‍മാന്‍ ജലാല്‍ ശ്രീവാത്സവ പറഞ്ഞു.
എന്നിരുന്നാലും പദ്ധതി അടുത്ത മാസത്തേക്ക് അവതരിപ്പിക്കാനാണ് ഉദ്ദേശം. ഇതിനായി മാരുതി സുസുക്കിയുമായി കൈകോര്‍ക്കാനാണ് കൗണ്‍സിലിന്റെ പദ്ധതി. എന്‍ഡിഎംസി നടത്തുന്ന സാങ്കേതിക സ്‌ഥാപനത്തില്‍ നിന്നുമായിരിക്കും ഡ്രൈവര്‍മാരെ കണ്ടെത്തുക. സ്‌കൂള്‍ ബസുകള്‍ ഓടിക്കാന്‍ വനിതാ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള ഒരു നീക്കവും എന്‍ഡിഎംസി തീരുമാനം എടുത്തിട്ടുണ്ട്.
from kerala news edited
via
IFTTT
Related Posts:
വിദ്യാലയ വിരുദ്ധനയങ്ങള്‍ക്കെതിരെ റോഡ് ഉപരോധം Story Dated: Friday, January 30, 2015 02:49പാലക്കാട്: കടമ്പഴിപ്പുറം ജൂനിയര്‍ ബേസിക് സ്കൂളില്‍ മാനേജരുടെ വിദ്യാലയ വിരുദ്ധനയങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി രണ്ടിന് റോഡ് ഉപരോധിക്കലും സ്… Read More
പെട്രോള്‍, ഡീസല്‍ വിലകുറയ്ക്കാന്‍ പ്രക്ഷോഭം Story Dated: Friday, January 30, 2015 02:49പാലക്കാട്: പെട്രോള്‍, ഡീസല്‍ വിലകുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാലിന് വാഹനങ്ങള്‍ നിരത്തിലിറക്കാതെ അഖിലേന്ത്യാ ബന്ദ് ആചരിക്കണമെന്ന് ഇന്ത്യ മുന്നോട്ട് സംഘട… Read More
ശുകപുരം അതിരാത്രം; സ്രുക്കുകളുടെ നിര്‍മ്മാണം തുടങ്ങി Story Dated: Friday, January 30, 2015 02:49ആനക്കര: ശുകപുരം അതിരാത്രം സ്രുക്കുകളുടെ നിര്‍മ്മാണം തുടങ്ങി. മാര്‍ച്ച് 20 മുതല്‍ ശുകപുരം സഫാരി മൈതാനിയിലാണ് അതിരാത്രം നടക്കുന്നത്. അതിരാത്രത്തിനുള്ള സ്രുക്കുള് (ഹോമപാത്രങ്… Read More
കൊടുന്തിരപ്പുള്ളി പള്ളി തിരുനാള്‍ കൊടിയേറ്റം ഇന്ന് Story Dated: Friday, January 30, 2015 02:49പാലക്കാട്: കൊടുന്തിരപ്പുള്ളി വിമലഹൃദയ പള്ളിയില്‍ വിമലഹൃദയ മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിനു ഇന്നു കൊടിയേറും. വൈകീട്ട് 5.30ന് കൊടിയേറ്റം, വിശുദ്ധ കു… Read More
മാലിന്യ വണ്ടികളുമായി കുടുംബശ്രീയുടെ പ്രതിഷേധം Story Dated: Friday, January 30, 2015 02:49പാലക്കാട്: നഗരസഭ പരിധിയില്‍ കുന്നുകൂടിയിരിക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭ കുടുംബശ്രീ സിറ്റി ക്ലീനിങ് വര്‍ക്കേ… Read More