ജനാധിപത്യ കേരളത്തിനു നാണക്കേട് സോഷ്യല്‍ ഫോറം
Posted on: 16 Mar 2015
ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെ തരംതാണ രാഷ്ട്രീയനാടകത്തിലൂടെ ചൊദ്യംചെയ്യപ്പെട്ടത് മികച്ച നിയമനിര്‍മ്മാണസഭയെന്ന കേരളനിയമസഭയുടെ സല്‍പേരാണ്. തെരുവ് ഗുണ്ടകളെപ്പോലും നാണിപ്പിക്കുന്ന പ്രകടനമാണു ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ഭരണപ്രതിപക്ഷ ഭേദമെന്യേ എംഎല്‍എമാരുടെ ഭാഗത്തുനിന്നുണ്ടായത്.
പ്രതിഷേധം ജനാധിപത്യ സമരത്തിന്റെ ഭാഗമാണ്. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചും പരസ്പരം അതിക്രമം കാണിച്ചും എംഎല്‍എമാര്‍ നിയമസഭയില്‍ കാട്ടിക്കൂട്ടിയത് ജനാധിപത്യസമരത്തെ അവഹേളിക്കലാണ്. അതെസമയം ജനാധിപത്യവിരുദ്ധമായ അതിക്രമങ്ങളുടെ മറപിടിച്ചു തികച്ചും ജനവിരുദ്ധമായ ബജറ്റ് കേരളജനതക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് അഴിമതിയാരോപണം നേരിടുന്ന കെഎം മാണി ചെയ്തിരിക്കുന്നത്. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ അവതരിപ്പിക്കപ്പെട്ട ബജറ്റിന്റെ ഭരണഘടനാപരമായ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT