Story Dated: Monday, March 16, 2015 02:45
പനജി: ഗോവ സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക കലണ്ടറിലെ പൊതു അവധികളില്‍ ഗാന്ധി ജയന്തിയെ ഒഴിവാക്കിയ സംഭവം സാങ്കേതിക തകരാറോ അച്ചടിപ്പിശകോ ആകാമെന്ന് ഗോവ മുഖ്യമന്ത്രി ലക്ഷ്‌മികാന്ത് പര്‍സേക്കര്‍. ശനിയാഴ്‌ച സര്‍ക്കാര്‍ പുറത്തിറക്കിയ ഈ വര്‍ഷത്തെ കലണ്ടറിലെ പൊതു അവധികളില്‍ നിന്ന് ഗാന്ധി ജയന്തി ഒഴിവാക്കിയ സംഭവം രാജ്യ വ്യാപകമായി പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ബ്രിട്ടീഷ് നിയമ സഭയില്‍ ഗാന്ധി പ്രതിമ സ്‌ഥാപിച്ച് സര്‍ക്കാര്‍ മഹാത്മാ ഗാന്ധിയോടുള്ള ആദരവ് പ്രകടമാക്കിയതിന് പിന്നാലെയാണ് ഗോവ സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. ബി.ജെ.പി. സര്‍ക്കാരിന്റെ ഈ നടപടിക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി.
നടപടി രാജ്യ ദ്രോഹത്തിന് സമാനമാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ ആരോപിച്ചു. ഒരു സംസ്‌ഥാനത്തിനും ഇത്തരത്തിലൊരു തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സാമന രീതിയില്‍ വിവാദ നടപടികള്‍ അരങ്ങേറിയിരുന്നു. ഗാന്ധി ജയന്തി, ദുഃഖ വെള്ളിയാഴ്‌ച, പഴയ ഗോവ ഉത്സവം എന്നിവയാണ് സര്‍ക്കാര്‍ പൊതു അവധികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്‌ഥാനത്തും പുറത്തും പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ നടപടി ഉപേക്ഷിച്ചിരുന്നു.
from kerala news edited
via IFTTT