121

Powered By Blogger

Monday, 16 March 2015

കടുവയുടെ ആക്രമണത്തില്‍ കറവപശു ചത്തു











Story Dated: Monday, March 16, 2015 01:05


അഗളി: കുറവന്‍പാടിയില്‍ കടുവയുടെ ആക്രമണത്തില്‍ കറവപശു ചത്തു. കുളമരവീട്ടില്‍ വര്‍ക്കിയുടെ മുന്തിയ ഇനമായ ഹോള്‍സ്‌റ്റീന്‍ ഫ്രിഷ്യസില്‍ പെട്ട കറവ പശുവാണ്‌ ചത്തത്‌. വീടിനോട്‌ ചേര്‍ന്ന പറമ്പില്‍ കെട്ടിയിട്ട പശുവിനെ കടുവ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ശ്രമിച്ച പശുവിനെ കടുവ പിന്തുടര്‍ന്ന്‌ ആക്രമിച്ച്‌ കൊന്നു. ദേഹമാസകലം മുറിവുകളേറ്റിട്ടുണ്ട്‌. വനപാലകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ അധികൃതര്‍ സംഭവസ്‌ഥലം സന്ദര്‍ശിച്ചു. മൃഗഡോക്‌ടറെത്തി പോസ്‌റ്റ്മോര്‍ട്ടം നടത്തി.


പ്രസവിച്ച്‌ എട്ടുമാസം കഴിഞ്ഞ പശു ഇപ്പോള്‍ മൂന്ന്‌ മാസം ഗര്‍ഭിണിയും അഞ്ച്‌ ലിറ്റര്‍വരെ ദിവസം കറവയുള്ളതുമാണെന്ന്‌ ഉടമ പറഞ്ഞു. ചിറ്റൂര്‍, പുലിയറ, കുറവന്‍പാടി ഭാഗത്ത്‌ വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്‌. മൂന്ന്‌ കുട്ടികളും ആണും പെണ്ണുമടങ്ങിയ അഞ്ച്‌ കടുവകള്‍ ഇവിടെയുണ്ടെന്ന്‌ പ്രദേശവാസിയായ റെജി പറഞ്ഞു. പുലിയും, കാട്ടാനയും, കാട്ടുപന്നിയും, കാട്ടുപോത്തും ജനജീവിതത്തിന്‌ ഭീഷണി ഉയര്‍ത്തുകയാണ്‌. കൃഷി ഭൂമിയില്‍ വന്യമൃഗങ്ങളുടെ ശല്യം കാരണം പുതിയതായി കൃഷിയിറക്കുവാന്‍ സാധിക്കുന്നില്ല. വനപ്രദേശമായ ഇവിടെ നിന്നും പകല്‍ സമയത്ത്‌ പോലും ഒറ്റക്ക്‌ പുറത്തേക്കിറങ്ങാന്‍ ആളുകള്‍ ഭയപ്പെടുകയാണ്‌.


വേനല്‍ കനത്തു തുടങ്ങിയതോടെ വന്യമൃഗങ്ങള്‍ വെള്ളവും ഭക്ഷണവും തേടി വനാതിര്‍ത്തി കടന്ന്‌ എത്തുന്നുണ്ട്‌. അനിയന്ത്രിതമായ മരംമുറി അട്ടപ്പാടിയുടെ പാരിസ്‌ഥിതിക സന്തുലിതാവസ്‌ഥക്ക്‌ മാറ്റം വരുത്തി. വന്യമൃഗശല്യം തടയുന്നതിനായി കര്‍ഷകര്‍ക്ക്‌ ശക്‌തിയേറിയ പ്രകാശമുള്ള ടോര്‍ച്ചുകള്‍ കഴിഞ്ഞദിവസം നല്‍കിയിരുന്നു. ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ ഇവിടുത്തെ ജനജീവിതത്തിനും കാര്‍ഷിക മേഖലക്കും ഭീഷണിയാണ്‌.










from kerala news edited

via IFTTT