121

Powered By Blogger

Monday, 16 March 2015

രാഹുലിന്റെ വിവരം ശേഖരിച്ചത്‌ സുരക്ഷാ നടപടിയുടെ ഭാഗമെന്ന്‌ കേന്ദ്രസര്‍ക്കാര്‍









Story Dated: Monday, March 16, 2015 01:40



mangalam malayalam online newspaper

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ വിവരശേഖരണം നടത്തിയത്‌ സുരക്ഷാ നടപടിയുടെ ഭാഗമാണെന്ന്‌ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ കേന്ദ്ര സര്‍ക്കരിന്റെ മറുപടി. ഇരു സഭകളേയും വിഷയം പ്രക്ഷുബ്‌ദ്ധമാക്കിയിരുന്നു. വിഷയം ചോദ്യോത്തരവേള നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്‌പീക്കര്‍ അനുമതി നിഷേധിച്ചു.


രാജ്യത്ത്‌ രാഷ്‌ട്രീയ സ്വാതന്ത്ര്യം അസ്‌തമിച്ചു കൊണ്ടിരിക്കുകയാണെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. ഗുലാം നബി ആസാദാണ്‌ വിഷം രാജ്യസഭയില്‍ കൊണ്ടുവന്നത്‌. മല്ലികാര്‍ജ്‌ജുന ഖാര്‍ഗേ ലോക്‌സഭയിലും വിഷയം ഉന്നയിച്ചു. നേതാക്കളുടെ സ്വകാര്യതകളിലേക്ക്‌ കടന്നു കയറാനുള്ള ശ്രമമാണ്‌ നടപടിയെന്ന്‌ സമാജ്‌വാദി പാര്‍ട്ടിയും ജെഡി യുവും ആരോപിച്ചു. പ്രധാനപ്പെട്ട വ്യക്‌തികളുടെ ഫോണ്‍ പോലും സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്ന്‌ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ നരേഷ്‌ അഗര്‍വാള്‍ ആരോപിച്ചു.


രാജ്യസഭയില്‍ വിഷയം ഉന്നയിച്ചത്‌ കോണ്‍ഗ്രസും സമാജ്‌ വാദി പാര്‍ട്ടിയുമായിരുന്നു. വിഷയം മറ്റ്‌ കാര്യങ്ങള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ഉന്നയിച്ച കോണ്‍ഗ്രസ്‌ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‌ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. അതേസമയം സുരക്ഷാസംവിധാനത്തിന്റെ ഭാഗമായി ചട്ടപ്പടിയുള്ള നടപടിയെന്ന്‌ പറഞ്ഞാണ്‌ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പൊളിച്ചത്‌. ചെറിയ പ്രശ്‌നത്തെ പ്രതിപക്ഷം പര്‍വ്വതീകരിക്കുകയാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.


മുന്‍ പ്രധാനമന്ത്രിയും സോണിയാഗാന്ധിയും ഉള്‍പ്പെടെയുള്ള 526 വിഐപികളുടെ സുരക്ഷയുടെ ഭാഗമായിട്ടാണ്‌ നടപടി. 1987 മുതല്‍ ഇത്തരം വിവരശേഖരണം പോലീസ്‌ നടത്തുന്നുണ്ടെന്നായിരുന്നു ഇതിന്‌ അരുണ്‍ ജെയ്‌റ്റ്ലിയുടെ മറുപടി. രാഷ്‌ട്രപതിയാകുന്നതിന്‌ മുമ്പ്‌ പ്രണബ്‌ മുഖര്‍ജി, 1999 ല്‍ എച്ച്‌ ഡി ദേവഗൗഡ, ഐകെ ഗുജ്‌റാള്‍, മന്‍മോഹന്‍ സിംഗ്‌, എബി വാജ്‌പേയി എന്നീ മുന്‍ പ്രധാനമന്ത്രിമാരുടേയും ബിജെപി നേതാക്കാളായ എല്‍കെ അദ്വാനി, സുഷമ സ്വരാജ്‌, കോണ്‍ഗ്രസ്‌ നേതാവ്‌ സോണിയാഗാന്ധി, അഹമ്മദ്‌ പട്ടേല്‍ സിപിഎം നേതാവ്‌ സീതാറാം യെച്ചൂരി തുടങ്ങിയവരുടെ വിവരങ്ങളും ശേഖരിച്ചിരുന്നതായി സര്‍ക്കാര്‍ വ്യക്‌തമാക്കി.










from kerala news edited

via IFTTT