Story Dated: Monday, March 16, 2015 12:58
ഗസിയാബാദ്: വരന്‍ തലകുനിക്കാത്തതിനെ തുടര്‍ന്ന് വധു വിവാഹം ഉപേക്ഷിച്ചു. മാലയിടുന്ന സമയത്ത് വരന്‍ തലകുനിക്കാത്തതിനെ തുടര്‍ന്നാണ് വധു ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ഒരേ സ്‌ഥാപനത്തില്‍ ജോലിചെയ്യുന്നവരായിരുന്നു ഇരുവരും. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹത്തിനൊരുങ്ങിയത്.
വിവാഹ സമയത്ത് വരന്റെയും വധുവിന്റെയും ഒപ്പം ജോലി ചെയ്‌തിരുന്ന സുഹൃത്തുക്കള്‍ എത്തി വരനെ എടുത്ത് ഉയര്‍ത്തി. മാലയിടാന്‍ ഒരുങ്ങിയ വധുവിന് അതിന് സാധിച്ചില്ല. തുടര്‍ന്ന് വരനോട് തലകുനിക്കാന്‍ വധു ആവശ്യപ്പെട്ടു. മൂന്ന് പ്രാവശ്യം മാല ഇടാന്‍ ശ്രമിച്ചപ്പോഴും വരന്‍ തലതാഴ്‌തിയില്ല തുടര്‍ന്ന് തനിക്ക് വിവാഹം വേണ്ടെന്ന് വധു തീരുമാനിക്കുകയായിരുന്നു. പൂനെ സ്വദേശിയായ വരനും, ഗസിയാബാദ് സ്വദേശിയായ വധുവിന്റെ ദീര്‍ഘനാളത്തെ സ്വപ്‌നമാണ് വരന്റെ തമാശയില്‍ അവസാനിച്ചത്.
തമാശ കാര്യമായതോടെ ഇരുവരുടെയും ബന്ധുക്കള്‍ തമ്മില്‍ വാഗ്വാദം ഉണ്ടായി. തുടര്‍ന്ന് വിഷയം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസും എത്തി. അവസാനം വരന്റെ വീട്ടുകര്‍ വധുവിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കി പ്രശ്‌നം അവസാനിപ്പിച്ചു.
from kerala news edited
via IFTTT